സാമ്ബത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി

സാമ്ബത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. മോന്‍സനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതി പുറത്തിറങ്ങിയാല്‍ കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
പത്ത് കോടിയുടെ സാമ്ബത്തിക തട്ടിപ്പ് അടക്കം രണ്ട് കേസുകളിലാണ് മോന്‍സന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നത്.

Related posts

Leave a Comment