നടിയെ ആക്രമിച്ച കേസില്‍ മാര്‍ച്ച്‌ ഒന്നിനു മുന്‍പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാര്‍ച്ച്‌ ഒന്നിനു മുന്‍പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് വിചാരണ കോടതി.അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസം സമയം നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു. തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്നാണ് വിചാരണ കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറാനാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഈ മാസം അഞ്ചിന് പരിഗണിക്കുന്നതിനായി മാറ്റി.ഇതിനിടെ വധശ്രമ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. കോടതിയുടെ മേല്‍നോട്ടത്തില്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധന നടത്തുന്നതിനും ദിലീപ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment