രാജ്യത്തെ ആദ്യ വായുശുദ്ധീകരണ​ ടവര്‍ ഡല്‍ഹിയില്‍

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ വായു ശുദ്ധീകരണ ടവർ ന്യൂഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റർ വായു ഓരോ സെക്കൻഡിലും ശുദ്ധീകരിക്കാൻ ശേഷിയുള്ള സംവിധാനമാണിത്. പ്രാരംഭ പദ്ധതിയായിട്ടാണ് തുടങ്ങിയത്. ആദ്യ ഫലങ്ങൾ ഒരു മാസത്തിനുള്ളിൽ ലഭ്യമാകുമ്പോൾ പദ്ധതി വിജയമാണെങ്കിൽ ഡൽഹിയിൽ കൂടുതൽ സ്‌മോഗ് ടവറുകൾ സ്ഥാപിക്കും. ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിന്നിലായി 24.2 മീറ്റർ ഉയരത്തിലാണ് ടവർ നിർമിച്ചത്. ടവറിന്റെ അടിയിൽ മൊത്തം 40 ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. മുകളിൽനിന്ന് വായു വലിച്ചെടുത്ത് ശുദ്ധീകരിച്ചശേഷം താഴെയുള്ള ഫാനുകളിലൂടെ അന്തരീക്ഷത്തിലേക്ക് തന്നെ പുറത്തുവിടുന്നതാണ് ഇതിന്റെ പ്രവർത്തനം.

Related posts

Leave a Comment