ജനങ്ങളെ പട്ടിണിയിലേക്ക് നീക്കുന്ന സർക്കാരാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത് ; വിഎം സുധീരൻ

കൊച്ചി: കോൺ​ഗ്രസ് പടുത്തുയർത്ത രാജ്യത്തെ സാമ്പത്തിക രം​ഗം താറുമാറാക്കി ജനങ്ങളെ പട്ടിണിയിലേക്ക് നീക്കുന്ന സർക്കാരാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. ഫാസിസ്റ്റ് രീതിയിൽ ജനങ്ങളെ വർ​ഗീകരിച്ചു ഭരിക്കാനുളള നീക്കമാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന ന ജാഗ്രതാ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധിര​ഗാന്ധിയെയും , ജവഹർലാൽ നെഹ്റുവിനെയുമുൾപ്പടെ തിരസ്കരിക്കാനുളള ശ്രമമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനാ അടിസ്ഥാന തത്ത്വങ്ങൾ കാറ്റിൽ പറത്തികൊണ്ടാണ് പിണറായി സർക്കാർ ഭരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ക്രമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളസർക്കാർ കൈകൊളളുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടങ്ങളുമായി കോൺ​ഗ്രസ് മുമ്പിലുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മികച്ച പാർലമെന്റേറിയൻ ആണെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment