പാത്തിപാലത്തിന്റെ നിർമ്മാണം പൂർത്തിയായി

കാലടി: അൻവർ സാദത്ത് എം.എൽ.എയുടെ 2018-19 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.20 ലക്ഷം രൂപ അനുവദിച്ചു പണി ആരംഭിച്ച പാത്തിപാലത്തിന്റെ നിർമ്മാണം പൂർത്തിയായി.

2018ലെ പ്രളയത്തിൽ ഒലിച്ചുപോയ കാഞ്ഞൂർ പഞ്ചായത്ത് വാർഡ് 18 ലെ പാത്തിപാലം പുനർ നിർമ്മിക്കുന്നതിനായി സംസ്‌ഥാന സർക്കാരിൽ നിന്നും ഫണ്ട് അനുവദിക്കുന്നതിനായി ആവശ്യപ്പെട്ടെങ്കിലും, പക്ഷെ അതുണ്ടായില്ല . പാലത്തിന്റെ അനിവാര്യത മനസ്സിലാക്കിയ അൻവർ സാദത്ത് എം.എൽ.എ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.20 ലക്ഷം രൂപ പാലത്തിന്റെ നിർമാണത്തിനായി പിന്നീട് അനുവദിക്കുകയായിരുന്നു.

പാലത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സെപ്റ്റംബർ 19ന് ബെന്നി ബെഹനാൻ എംപി നിർവഹിക്കും. ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഈ പാലം യാഥാർത്ഥ്യമാകുന്നതോടുകുടി പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്നു എം എൽ.എ അറിയിച്ചു.

Related posts

Leave a Comment