Connect with us
inner ad

Kerala

പരമാധികാര സ്വതന്ത്ര പലസ്തീൻ വേണമെന്നാണ് നിലപാട്; യാസർ അറാഫത്തിനെ ലോകരാഷ്ട്രത്തലവനായി അംഗീകരിച്ചതാണ് കോണ്‍ഗ്രസ് പാരമ്പര്യം; എ കെ ആന്റണി

Avatar

Published

on

തിരുവനന്തപുരം: പിഎൽഒ നേതാവ് യാസർ അറാഫത്തിനെ അറബ് രാജ്യങ്ങൾ ഒഴികെ എല്ലാവരും ഭീകരൻ എന്നുവിളിച്ച് അധിക്ഷേപിച്ചപ്പോൾ അദ്ദേഹത്തെ ഡൽഹിയിൽ വിളിച്ച് ലോകരാഷ്ട്രത്തലവൻമാർക്ക് നൽകുന്ന എല്ലാ ബഹുമതികളോടെയും ആദരിച്ച പാരമ്പര്യമാണ് കോൺഗ്രസിന്റേതെന്ന് പ്രവർത്തക സമിതിയംഗം എകെ ആന്റണി. പലസ്തീൻ വിഷയം ഉണ്ടായപ്പോൾ ചാഞ്ചാടിയ, റഷ്യയെ ആരാധിക്കുന്ന സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കാനുള്ള അപേക്ഷയുമായി ക്യൂനിൽക്കേണ്ട ഗതികേട് കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 134-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരമാധികാര സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടാണ് മഹാത്മ ഗാന്ധിജിയുടെയും ജവഹർലാൽ
നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലം മുതൽ കോൺഗ്രസ് സ്വീകരിച്ചിരുന്നത്. അതിന് ഇന്ന് വരെ ഒരു കോട്ടവും വന്നിട്ടില്ല. പലസ്തീൻ ജനയ്ക്ക് വേണ്ടി കോൺഗ്രസ് സ്വീകരിച്ചത്. | ഉറച്ച നിലപാടാണ്

പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അല്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ രാജ്യം ശിഥിലമാകുമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയും മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ച നെഹ്റു ബഹുസ്വരതയെ കണ്ണിലെ കൃഷ്ണമണിപോലെ പരിരക്ഷിച്ചു. കഴിഞ്ഞ 9 വർഷം നെഹ്റുവിനെ തമസ്കരിക്കാൻ മോദിയും ബിജെപിയും ശ്രമിച്ചിട്ടും ജനഹൃദയങ്ങളിൽ അദ്ദേഹം ഹിമാലയം പോലെ വളരുകമാത്രമാണ് ചെയ്തത്. ആയിരം മോദിമാർ ഒരുമിച്ച് ശ്രമിച്ചാലും ജനഹൃദയങ്ങളിൽ നിന്ന് നെഹ്റുവിനെ തമസ്കരിക്കാൻ കഴിയില്ലെന്നും ആന്റണി പറഞ്ഞു.പലസ്തീൻ വിഷയത്തെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയാണ് താനെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ വ്യക്തമാക്കി. തന്റെ നിലപാട് എക്കാലവും പലസ്തീൻ ജനതയോടൊപ്പമാണ്. താൻ പലസ്തീൻ സന്ദർശിച്ചിട്ടുണ്ട്. അവരുടെ ദുരിതം നേരിട്ട് മനസിലാക്കിയിട്ടുണ്ട്. പിഎൽഒ നേതാവ് യാസർ അരാഫത്തുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്.പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

നെഹ്രുവിനെ അപകീർത്തിപ്പെടുത്തുകയെന്നാൽ പർവതത്തിനു കല്ലെറിയുന്നതുപോലെയാണ്. ഇന്ത്യക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ പകിട്ടുകുറയ്ക്കാൻ ആർക്കുമാവില്ല. ശൈശവാവസ്ഥയിലുള്ള ജനാധിപത്യ സ്ഥാപനങ്ങളെ വളർത്തിയെടുത്തത് നെഹ്രുവാണ്. ആ സ്ഥാപനങ്ങളുടെ മഹത്വം ഇല്ലായ്മ ചെയ്യാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. സാധാരണക്കാരനായ മോദിക്ക് പോലും ജനാധിപത്യ പ്രക്രിയയിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ അവസരം നൽകിയ നെഹ്റുവിനെയാണ് അവർ തമസ്കരിക്കാൻ ശ്രമിക്കുന്നതെന്നും തരൂർ പറഞ്ഞു.പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് വിമർശിക്കുന്ന മുഖ്യമന്ത്രി, സിപിഎം നേതാവ് കെകെ ശൈലജയുടെ പ്രസ്താവന കണ്ടില്ലേയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ചോദിച്ചു. ഉക്രൈനിൽ മരിച്ചു വീഴുന്നവർക്ക് വേണ്ടി മാർക്സിസ്റ്റ് പാർട്ടി റാലി നടത്തിയിട്ടില്ല. ഇറാഖ് യുദ്ധത്തിൽ സദ്ദാമിന് പിന്തുണ പ്രഖ്യാപിച്ച് ഇഎംഎസ് നേടിയ രാഷ്ട്രീയ ലാഭം കണ്ടാണ് പിണറായി വിജയൻ പലസ്തീൻ വിഷയത്തിൽ ഇടപെടുന്നതെന്നും അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും ഹസൻ പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രൻ, എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, ജി.എസ്.ബാബു, ജി.സുബോധനൻ മുൻമന്ത്രി വി.എസ്.ശിവകുമാർ, വർക്കല കഹാർ, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്, കെ.മോഹൻകുമാർ, ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ, ഡോ.ആരിഫ, എകെ ശശി, ഇബ്രാഹിംകുട്ടി കല്ലാർ, കമ്പറ നാരായണൻ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Kerala

സിദ്ദാർത്ഥ് ആൾക്കൂട്ടക്കൊല കേസില പ്രതിയുടെ പിതാവ് നെഞ്ച് വേദനയെ തുടർന്ന് മരിച്ചു

Published

on

കോഴിക്കോട്: പന്തിരിക്കരയിലെ അധ്യാപകൻ പുതിയോട്ടും കര വിജയൻ (54) അന്തരിച്ചു. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ദാർത്ഥന്റെ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ 11ാം പ്രതി ആദിത്യന്റെ അച്ഛനാണ്. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുവണ്ണ ജി.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഇതേ സ്കൂളിലെ അധ്യാപിക മേരി മിറിൻറയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ അരുണിമ മകളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

Kerala

പാനൂർ ബോംബ് സ്ഫോടനം സിബിഐ അന്വേഷിക്കണം
എംഎം ഹസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Published

on

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ. സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബ് സ്ഫോടനത്തിലൂടെ നടന്നത്. ബോംബ് നിർമാണം ഭീകര പ്രവർത്തനമാണെന്നിരിക്കെ, പാനൂർ സ്ഫോടനത്തെ മുഖ്യമന്ത്രി നിസാരവത്ക്കരിക്കുകയാണ്. അതുമൊരു രക്ഷാ പ്രവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ അത്യുഗ്ര ശേഷിയുള്ള ബോംബുകൾ പോലീസ് വീണ്ടും കണ്ടെടുത്ത് നിർവീര്യമാക്കിയത് അതീവഗൗരവമുള്ള കാര്യമാണെന്നും ആയുധശേഖരത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്നതാണെന്നും ഹസൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കെ യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. പാർലമെന്‍റ്  തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായി എത്തിയതോടെ എൽഡിഎഫിന്റെ പ്രതീക്ഷ മങ്ങി. ഇതാണ് ബോംബെറിയാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് മര്യാദയല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ആൾക്കൂട്ട വിചാരണ നടത്തി കൊന്ന സിദ്ധാർഥന്റെ വീട് ക്ലിഫ് ഹൗസിന് അടുത്തായിരുന്നിട്ടും അവിടേക്ക്
മുഖ്യമന്ത്രി പോകാതിരുന്നതിലെ മര്യാദയെന്തെന്നും മനുഷ്യത്വത്തിന്റെ പേരിലെങ്കിലും മുഖ്യമന്ത്രി ആ വീട് സന്ദർശിക്കേണ്ടതായിരുന്നുവെന്നും  ഹസൻ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured