മതേതരത്വം സംരക്ഷിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; എതിരാളികളെ കൊന്നൊടുക്കുന്ന നയം സ്വീകരിക്കുന്ന സിപിഎം ജനാധിപത്യ കേരളത്തിന് ഭീഷണി: കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍

മലപ്പുറം: മതേതരത്വം സംരക്ഷിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍. വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനുമെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എ ഐ സി സി ആഹ്വാനം ചെയ്തിരിക്കുന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ പദയാത്ര മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എതിരാളികളെ കൊന്നൊടുക്കുന്ന നയം സ്വീകരിക്കുന്ന സിപിഎം ജനാധിപത്യ കേരളത്തിന് ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ കേരള ജനതക്കാകണം.

സമാധാനത്തിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവര്‍ ഇത് മനസ്സിലാക്കണം. കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ വരും കാലങ്ങളില്‍ പരാജയപ്പെടുക തന്നെ ചെയ്യും. ഏകാധിപത്യ പ്രവണതയോടെയാണ് കേന്ദ്ര , കേരള സര്‍ക്കാറുകള്‍ ഭരണം നടത്തുന്നത്. ഇത് അവര്‍ക്ക് അപകടം വരുത്തിവെക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, എ പി അനില്‍കുമാര്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment