Connect with us
48 birthday
top banner (1)

Kerala

പിഎഫിൽ ലയിപ്പിച്ച ക്ഷാമബത്തയിൽ നിന്നും വായ്പ എടുക്കുന്നത് തടഞ്ഞ നടപടി, സർക്കാർ പിൻവലിക്കണം; ചവറ ജയകുമാർ

Avatar

Published

on

തിരുവനന്തപുരം: ആറു വർഷം മുമ്പ് പിഎഫിൽ ലയിപ്പിച്ച ക്ഷാമബത്തയിൽ നിന്നും ലോണെടുക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ടുളള രഹസ്യ കത്ത് പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2019 ജനുവരി മാസം പിഎഫിൽ ലയിപ്പിച്ച 3% ഡിഎ ജൂലൈ മാസം ലയിപ്പിച്ച 5% ഡിഎ 2020 ജനുവരിയിൽ ലയിപ്പിച്ച 4% ജൂലൈയിൽ ലയിപ്പിച്ച 4% ശതമാനം എന്നിങ്ങനെ നാല് ഗഡു ഡിഎയാണ് പിൻവലിക്കാനുള്ള കാലാവധിയായപ്പോൾ അക്കൗണ്ടൻറ് ജനറലിന് കത്ത് നൽകി സർക്കാർ തടഞ്ഞുവച്ചത്. 2023 ഏപ്രിൽ 1, സെപ്റ്റംബർ 1, 2024 ഏപ്രിൽ 1, സെപ്റ്റംബർ 1 എന്നിങ്ങനെ നാല് ഗഡുക്കളായി ഈ തുക പിൻവലിക്കാം എന്നായിരുന്നു ആദ്യ ഉത്തരവ് .എന്നാൽ ആദ്യ മൂന്നു ഗഡുക്കളും പിൻവലിക്കേണ്ട തീയതിയായപ്പോൾ അക്കൗണ്ടൻറ് ജനറൽ വഴി തടയുകയായിരുന്നു. ഇപ്പോൾ നാലാമത്തെ ഗഡു പിൻവലിക്കേണ്ട തീയതിയായപ്പോൾ അതിൻറെ തലേദിവസം തടഞ്ഞുകൊണ്ട് കത്ത് നൽകി ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു. നിലവിലെ ഡിഎയിൽ 22% കുടിശ്ശികയാക്കിയ സർക്കാർ മുമ്പ് ലയിപ്പിച്ച ഡിഎ പോലും കവർന്നെടുക്കുന്ന സാഹചര്യമാണ്. ജീവനക്കാരുടെ അവകാശങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണകർത്താക്കൾ സമൂഹത്തിന് ബാധ്യതയാണ്. ഒരു ജനായത്ത ഭരണകൂടം അതിൻറെ പൗരന്മാർക്ക് നൽകിയ വാക്ക് പാലിക്കാൻ ബാധ്യസ്ഥരാണ്.
ജീവനക്കാർ ജോലി എടുത്തതിന്റെ ശമ്പളവും ക്ഷാമബത്തയുമാണ് വെറുമൊരു കത്ത് നൽകി കവർന്നെടുത്തത്.

Advertisement
inner ad

ഡിഎ നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ പിൻവാതിൽ വഴി കത്ത് നൽകി അക്കൗണ്ട് ജനറലിനെ സ്വാധീനിച്ച് പി എഫ് വായ്പകൾ തടയുകയായിരുന്നു. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ഈ സർക്കാർ പാടെ പരാജയപ്പെട്ടിരിക്കുന്നു എന്നതിൻറെ പരസ്യമായ പ്രഖ്യാപനം ആയി ഈ നടപടിയെ കാണണം. എട്ടര വർഷത്തോളം അധികാരത്തിൽ ഇരുന്നിട്ടും റവന്യൂ വരുമാനം ശരിയായ രീതിയിൽ വിനിയോഗിക്കാൻ കഴിയാതെ ജീവനക്കാരുടെ അക്കൗണ്ടിലുള്ള തുക പോലും നിഷേധിക്കുന്നത് അത്യന്തം അപലപനീയമാണ്. തടഞ്ഞുവച്ച ഡിഎ കുടിശ്ശിക പി എഫിൽ നിന്നും പിൻവലിക്കാൻ ഉടൻ അനുവാദം നൽകണം. ജീവനക്കാരുടെ അക്കൗണ്ടിലുള്ള പണം കവരാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.

സത്യാഗ്രഹ സമരത്തിന് സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ എസ് പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. മുബീഷ്, സി ഷാജി, കമ്മിറ്റി കല്ലമ്പലം സനൂസി, അഖിൽ എസ്. പി , എൻ.വി വിപ്രേഷ് കുമാർ, ഷൈജു, മരുതൂർ ബിജോയ് ശശികല ,ബിനു കുമാർ, ശ്രീ ഗണേഷ് , ഹസീന , ,ബാലു പവിത്രൻ, രതീഷ് രാജൻ, ആദർശ്, ബിജികുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

Kerala

‘വീക്ഷണം’ വാർഷികാഘോഷവും പുരസ്‌കാര വിതരണവും ഇന്ന്

കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും

Published

on

കോഴിക്കോട്: ജനാധിപത്യ, മതേതര ചേരിയുടെ അഭിമാന ജിഹ്വയായ ‘വീക്ഷണം’ 49-ാം വാർഷികാഘോഷവും പുരസ്കാര സമർപ്പണവും ഇന്ന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനത്തിലൂടെ മാതൃകയായ അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിക്കും.
വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’ എഴുത്തുകാരി സുധാ മേനോന് നല്‍കും. യുവ മാധ്യമ പ്രവര്‍ത്തക ‘മനോരമ ന്യൂസി’ലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ ‘വീക്ഷണം മാധ്യമ പുരസ്‌കാരം’ സമര്‍പ്പിക്കും. ഇതോടൊപ്പം മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

Advertisement
inner ad

വൈകീട്ട് 5ന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററി’ ല്‍ സംഘടിപ്പിക്കുന്ന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ആഘോഷ പരിപാടികള്‍ക്ക് മാറ്റേകി കലാസന്ധ്യയും അരങ്ങേറും. അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. ജയ്സൺ ജോസഫ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Featured