സഹകരണമേഖല സംരക്ഷിക്കപ്പെടണം ; ഓപ്പൺ ഫോറവുമായി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്‌ടേഴ്‌സ് & ആഡിറ്റേഴ്‌സ് അസോസിയേഷന്‍

കേരളത്തില്‍ പൊതു സമൂഹം സഹകരണ മേഖലയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസ്യതയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശം പൊതുജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭയാശങ്കകള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായും സഹകരണ രംഗത്തെ വിവിധ സംഘടനകള്‍ രാഷ്ട്രീയമായും നേരിടുന്നതിന് നടത്തിയ ശ്രമങ്ങള്‍ ഗുണപരമായി തീര്‍ന്നിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് സംരക്ഷണം ഒരുക്കുന്നതിന് ഉതകുന്ന പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കായി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്‌ടേഴ്‌സ് & ആഡിറ്റേഴ്‌സ് അസോസിയേഷന്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. 2021 ഡിസംബര്‍ 14 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ചിറക്കുളം റോഡിലുള്ള ഇന്‍സ്‌പെക്‌ടേഴ്‌സ് &ആഡിറ്റേഴ്‌സ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്ന ഓപ്പണ്‍ഫോറം മുന്‍ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല എം.എല്‍.എ. ഉത്ഘാടനം ചെയ്യുന്നു. പ്രമുഖ സഹകാരികളായ ജി.സുധാകരന്‍, സി.പി.ജോണ്‍, കരകുളംകൃഷ്ണപിള്ള റിസര്‍വ്വ് ബാങ്കില്‍ സഹകരണം ദീര്‍ഘകാലം കൈകാര്യം ചെയ്തിരുന്ന ശ്രീ ഗോപകുമാര്‍, സുപ്രീംകോടതിയില്‍ സഹകരണം പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് ഡോ.പ്രദീപ് കുമാര്‍, മാതൃഭൂമി സീനിയര്‍ കറസ്‌പോണ്ടന്റ് ശ്രീ ബിജു പരവത്ത്, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ മനോജ് കടമ്പാട് തുടങ്ങിയ പ്രഗത്ഭര്‍ ഈ ചര്‍ച്ചാവേദിയില്‍ പങ്കെടുത്ത് വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകള ില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ സഹകാരികളും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുന്നതാണ്. സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം. രാജേഷ് കുമാര്‍, ട്രഷറര്‍ പ്രിയേഷ് എന്നിവര്‍ അറിയിച്ചു.

Related posts

Leave a Comment