Connect with us
48 birthday
top banner (1)

News

പാലക്കാടിന്റെ തെളിഞ്ഞ മനസ്സ് രാഹുലിനൊപ്പം

Avatar

Published

on

പുലർച്ചയെയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മേലാമുറി പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നത്. രാഹുലിനെ കണ്ടതും വ്യാപാരികളും അവിടെയുണ്ടായിരുന്നവരും സ്ഥാനാർത്ഥിയെ സ്നേഹത്തോടെ സ്വീകരിച്ചു. പാലക്കാടിന്റെ സാധാരണ ജനങ്ങൾക്ക് രാഹുൽ എത്രത്തോളം സ്വീകാര്യനാണെന്നതിന്റെ നേർസാക്ഷ്യം ആയിരുന്നു അവിടെ. പലർക്കും സർക്കാരിനെതിരായ പരിഭവങ്ങളുടെ കതനകഥകൾ
രാഹുലിനോട് പറയുവാൻ ഉണ്ടായിരുന്നു. വ്യാപാര മേഖലയിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ സ്ഥാനാർത്ഥിക്ക് മുൻപിൽ അവതരിപ്പിച്ചു. പലരും സെൽഫി പകർത്തിയും ആശ്ലേഷിച്ചും രാഹുലിനോടുള്ള സ്നേഹം പങ്കുവെച്ചു. എല്ലാവരോടും നിറഞ്ഞ മനസ്സും തെളിഞ്ഞ പുഞ്ചിരിയുമായി രാഹുൽ വോട്ടഭ്യർത്ഥന നടത്തി. പാലക്കാടിന്റെ മുൻ എംഎൽഎ ഷാഫി പറമ്പിൽ എംപിയും മാർക്കറ്റിൽ രാഹുലിനൊപ്പം എത്തിയിരുന്നു. ഷാഫി പറമ്പിലിന്റെ വികസന പ്രവർത്തനങ്ങളെ പറ്റി വാചാലരായവർ രാഹുലിന്റെ തുടർച്ച വേണമെന്ന അഭിപ്രായവും പങ്കുവെച്ചു. തനിക്ക് മുൻപിൽ അവതരിപ്പിച്ച പ്രശ്നങ്ങൾക്ക് കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് രാഹുൽ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്.

Kerala

മിനി ട്രക്കും ബൈക്കൂം കൂട്ടിയിടിച്ചു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Published

on

കൊല്ലം :കരുനാഗപ്പള്ളിയിൽ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു.

തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്.

Advertisement
inner ad

ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisement
inner ad

പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Advertisement
inner ad
Continue Reading

Ernakulam

ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞുമറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമര്‍ശനമുന്നയിച്ചു.

ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാന്‍ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ ഹാജരായത്.കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥര്‍ ഈ മാസം 29ന് വീണ്ടും ഹാജരാകണം.

Advertisement
inner ad
Continue Reading

National

‘വഖഫ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തു’: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പിക്കെതിരെ കേസ്

Published

on

ബംഗളൂരു: സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്‌തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയിലെ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ വാര്‍ത്ത പോര്‍ട്ടലിന്റെ എഡിറ്റര്‍മാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. തെറ്റായ പ്രചാരണം വഴി രണ്ടു സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചതിന് ഭാരതീയ ന്യായ് സംഹിത 353(2) പ്രകാരമാണ് കേസ്.

2022ല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് കടക്കെണിയും വിളനാശം മൂലവുമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹാവേരി പൊലീസിന്റെ സാമൂഹിക മാധ്യമ ചുമതലയുള്ള പൊലീസ് കോണ്‍സ്റ്റബിള്‍ സുനില്‍ ഹചാവനവറിന്റെ പരാതിയിലാണ് നടപടി.

Advertisement
inner ad

വഖഫ് ബോര്‍ഡ് തന്റെ ഭൂമി ഏറ്റെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാവേരിയിലെ കര്‍ഷകന്‍ ജീവനൊടുക്കി എന്നാണ് നവംബര്‍ ഏഴിന് സാമൂഹിക മാധ്യമം വഴി ബി.ജെ.പി എം.പി പ്രചരിപ്പിച്ചത്. എം.പിയുടെ ആരോപണം വാര്‍ത്തയായി കന്നഡ ദുനിയ ഇ പേപ്പറും കന്നഡ ന്യൂസ് ഇ പേപ്പറും പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഏക്കറു കണക്കിനു വരുന്ന തന്റെ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഹാവേരി ജില്ലയിലെ ഹറനഗി ഗ്രാമത്തിലെ രുദ്രപ്പ എന്ന് പേരുള്ള കര്‍ഷകനാണ് ജീവനൊടുക്കിയതെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിച്ചത്. എന്നാല്‍ വാര്‍ത്തയും സാമൂഹിക മാധ്യമത്തിലെ റിപ്പോര്‍ട്ടുകളും പരിശോധിച്ചപ്പോള്‍ കര്‍ഷകന്‍ മരിച്ചത് 2022ലാണെന്നും വലിയ കടബാധ്യതയും വിളനാശവുമാണ് അതിലേക്ക് നയിച്ചതെന്നും കണ്ടെത്തി. മാത്രമല്ല, വായ്പ കുടിശ്ശികയെ തുടര്‍ന്ന് കര്‍ഷകനെതിരെ ഹാവേരിയിലെ അടൂര്‍ പൊലീസ് കേസ് 2022 ജനുവരി ആറിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വഴി സംസ്ഥാനത്ത് സാമുദായിക കലാപത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയതോടെ എം.പി പോസ്റ്റ് നീക്കം ചെയ്തിരുന്നു

Advertisement
inner ad
Continue Reading

Featured