ജവഹർ ബാൽ മഞ്ച് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കുട്ടികളെ ഗാന്ധിയിലേക്ക്’ പരിപാടി നടന്നു

ശൂരനാട് : ജവഹർ ബാൽ മഞ്ച് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കുട്ടികളെ ഗാന്ധിയിലേക്ക്’ എന്ന പരിപാടി ശൂരനാട് വടക്ക് കോൺഗ്രസ്‌ ഭവനിൽ വെച്ച് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ്‌ ആർ. ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ജവഹർ ബാൽ മഞ്ച് കുന്നത്തൂർ ബ്ലോക്ക് ചെയർമാൻ അജ്മൽ അർത്തിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് ചെയർപേഴ്സൺ അമൃത സ്വാഗതം പറയുകയും തുടർന്ന് ശൂരനാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എച്ച്. അബ്ദുൾ ഖലീൽ, കെ. എസ്. യു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, കബീർ, അനന്ദു ആനയടി,വിഷ്ണു വിജയൻ,അജ്മൽ ബിജു, ഹാഷിം കമാൽ, ഇജാസ് ഷാ,റസ്സൽ റഷീദ്, അൻവർ, സ്നേഹ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മൊമെന്റോ സർട്ടിഫിക്കറ്റ് തുടങ്ങി മറ്റു സമ്മാനങ്ങളും നൽകി.
തുടർന്ന് ജവഹർ ബാൽ മഞ്ച് ശൂരനാട് വടക്ക് മണ്ഡലം ചെയർമാൻ ബിലാൽ മല്ലശ്ശേരി നന്ദി അറിയിച്ചു.

Related posts

Leave a Comment