Connect with us
48 birthday
top banner (1)

Alappuzha

ഒന്നര വയസുകാരന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ശിശുക്ഷേമ സമിതി

Avatar

Published

on

ഒന്നര വയസുകാരന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ശിശുക്ഷേമ സമിതി

ആലപ്പുഴ കുത്തിയതോട്ടിൽ അമ്മയുടെ സുഹൃത്തിന്റെ അതിക്രമത്തിന് വിധേയനായ കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി സന്നദ്ധത അറിയിച്ചു.

Advertisement
inner ad

ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.സംഭവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും മാതാവിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ സി.ഡബ്ല്യൂ.സി ഉത്തരവിന് വിധേയമായി കുട്ടിയുടെ ചികിത്സ ചെലവും ശിശുക്ഷേമസമിതി വഹിക്കും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

സുഭദ്ര വധക്കേസ്; പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിൽ പിടിയിൽ

Published

on

ആലപ്പുഴ: സുഭദ്ര വധക്കേസിലെ പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. ഒരു മാസം മുൻപ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Continue Reading

Alappuzha

വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം, കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു

Published

on

ആലപ്പുഴ: കോർത്തുശേരിയിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. തീർഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പോലീസ്. സെപ്റ്റംബർ നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകൻ രാധാകൃഷ്‌ണൻ പോലീസിന് പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി.

സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കി യിരുന്നെന്നും അതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.

Advertisement
inner ad
Continue Reading

Alappuzha

കടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം

Published

on

കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി.

ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.

Advertisement
inner ad
Continue Reading

Featured