മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം; തന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍

 ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സര്‍ക്കാറുമായി ഏറ്റമുട്ടലിനില്ല. മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്‍റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്തരത്തിൽ ഒരു ഗവർണർ പ്രതികരിക്കുന്നത്.

Related posts

Leave a Comment