കോ​വി​ഡ്​ കു​റ​യാ​ത്തതും വാ​ക്​​സി​നേ​ഷ​ന്‍ തു​ട​ങ്ങാ​ത്ത​തും വെ​ല്ലു​വി​ളി ; സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ വീ​ണ്ടും ഉ​യ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​​ന്​ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ വി​ദ​ഗ്​​ധ​ര്‍ നി​ര്‍​ദേ​ശി​ച്ച​പ്പോ​ഴും കോ​വി​ഡ്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​ത്ത​തും 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കാ​ത്ത​തും വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു. പ്ര​തി​ദി​ന കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 30,000ന്​ ​മു​ക​ളി​ലും ടി.​പി.​ആ​ര്‍ 20 ശ​ത​മാ​ന​ത്തി​ന്​ അ​ടു​ത്തും​ നി​ല്‍​ക്കു​േ​മ്ബാ​ഴാ​ണ് സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ വീ​ണ്ടും ഉ​യ​രു​ന്ന​ത്. മൂ​ന്നാം ത​രം​ഗം കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത്​ കു​ട്ടി​ക​ളെ​യാ​യി​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും മു​ന്നി​ലു​ണ്ട്. ​

ക​ര്‍​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്​​കൂ​ളു​ക​ള്‍ തു​റ​ന്ന​​തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ലും സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച ഉ​യ​രു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം പ​രി​ധി​വ​രെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ന്ന ക​ണ​ക്കു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ്​ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ള്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ന്ന​ത്. എ​ന്നാ​ല്‍ രാ​ജ്യ​ത്ത്​ ഉ​യ​ര്‍​ന്ന കോ​വി​ഡ്​ വ്യാ​പ​ന നി​ര​ക്കി​ല്‍ നി​ല്‍​ക്കു​േ​മ്ബാ​ഴാ​ണ്​ കേ​ര​ള​ത്തി​ല്‍ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​െന്‍റ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന പ​ത്ത്, പ്ല​സ്​ ടു ​കു​ട്ടി​ക​ളെ​യെ​ങ്കി​ലും ബാ​ച്ചു​ക​ളാ​യി സ്​​കൂ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യ​ു​മോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ​

വാ​ക്​​സി​നേ​ഷ​ന്​ ശേ​ഷ​മേ സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​നാ​വൂ എ​ന്നാ​ണ്​ നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി​യ​ത്. നി​ല​വി​ല്‍ 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​തി​ന്​ ശേ​ഷം സ്​​കൂ​ള്‍ തു​റ​ക്കാ​ന്‍ ഏ​റെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ന​ട​ത്തി​പ്പി​െന്‍റ മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ച്ചു​ക​ളാ​യി സ്​​കൂ​ളി​ല്‍ എ​ത്തി​ച്ച്‌​ റി​വി​ഷ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment