Connect with us
48 birthday
top banner (1)

Delhi

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

Avatar

Published

on


ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ആര്‍ത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ദ്രാലയം അംഗീകരിച്ച ആര്‍ത്തവ ശുചിത്വ നയം രൂപീകരിക്കുന്നുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

2023 ഏപ്രില്‍ പത്തിലെ സുപ്രീം കോടതി ഉത്തരവ് പരാമര്‍ശിച്ച കേന്ദ്രം ആര്‍ത്തവ ശുചിത്വം സംബന്ധിച്ച നയം 2024 നവംബര്‍ രണ്ടിന് വകുപ്പ് മന്ത്രി അംഗീകരിച്ചതായും പറഞ്ഞു.

Advertisement
inner ad

6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും സര്‍ക്കാര്‍, എയ്ഡഡ് എന്നിവിടങ്ങളില്‍ പ്രത്യേക ടോയ്‌ലറ്റ്‌ സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ജയ താക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുള്ളതാണ് തീരുമാനം.

സര്‍ക്കാര്‍, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.ഡല്‍ഹി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങള്‍ കൈവരിക്കുകയും മുന്‍ കോടതി ഉത്തരവുകള്‍ പാലിക്കുകയും ചെയ്തു.ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങള്‍ ഇല്ലാതാക്കാനും സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം അറിയിച്ചു.

Advertisement
inner ad

Delhi

‘അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ ബിജെപി ഭയപ്പെടുന്നു’: പത്ത് ദിവസമായിട്ടും പ്രധാനമന്ത്രി സഭയില്‍ എത്താത്തത് വിചിത്രമാണെന്ന് പ്രിയങ്കഗാന്ധി

Published

on

ന്യൂഡല്‍ഹി: അദാനിക്കെതിരായ യു.എസ് കുറ്റാരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബി.ജെ.പി ഇരു സഭകളും നടത്താതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍. ഈ ശീതകാല സമ്മേളനത്തില്‍ മിക്ക ദിവസങ്ങളിലും വാദ പ്രതിവാദങ്ങളില്‍ മാത്രം ഊന്നിയതിനാല്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് ചൊവ്വ, ബുധന്‍ എന്നിങ്ങനെ രണ്ട് ദിവസം മാത്രമേ ശരിയായി പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ലോക്സഭയും രാജ്യസഭയും പതിവുപോലെ ഇന്നും ഉടനടി പിരിഞ്ഞു.

തിങ്കളാഴ്ച മുതല്‍ ഭരണകക്ഷിയായ ബി.ജെ.പി എം.പിമാര്‍ യു.എസ് ഹെഡ്ജ് ഫണ്ട് വ്യവസായി ജോര്‍ജ് സോറോസും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം ദേശ സുരക്ഷക്ക് ഭീഷണി ഉയര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുവരികയാണ്. ഇന്ന് രാജ്യസഭ ചേര്‍ന്നപ്പോള്‍ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ തൃണമൂലിലെ ഡെറിക് ഒബ്രിയാണിനെ ക്രമപ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അനുവദിച്ചു. എന്നാല്‍, ഒബ്രിയോണ്‍ സംസാരിക്കാന്‍ എഴുന്നേറ്റതോടെ ചെയര്‍മാന്‍ ഉച്ചവരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. സഭ വീണ്ടും ചേര്‍ന്നെങ്കിലും പിരിഞ്ഞു.

Advertisement
inner ad

‘സഭ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ല’- കോണ്‍ഗ്രസ് ലോക്സഭാ എം.പി പ്രിയങ്ക ഗാന്ധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് അവരുടെ തന്ത്രമാണ്… അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ അവര്‍ ഭയപ്പെടുന്നു. ഞാന്‍ പാര്‍ലമെന്റില്‍ പുതിയ ആളാണ്. ഈ സമ്മേളനം ആരംഭിച്ചിട്ട് 10 ദിവസമായി. ഈ ദിവസമത്രയും പ്രധാനമന്ത്രി ഇവിടെ വരാത്തത് വിചിത്രമാണ്’- അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഉപനേതാവും കോണ്‍ഗ്രസ് എം.പിയുമായ ഗൗരവ് ഗൊഗോയിയും ഇതേ ആരോപണം ഉന്നയിച്ചു. ‘അവര്‍ സഭയില്‍ നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിക്കുന്നു. സഭയുടെ നടത്തിപ്പില്‍ സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടും’.

സഭ പ്രവര്‍ത്തിപ്പിക്കാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ലെന്ന് വളരെ വ്യക്തമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരും പറഞ്ഞു. ചര്‍ച്ച ഒഴിവാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ന് അവിടെയുള്ളതിനാല്‍ അവര്‍ സെഷന്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു. പ്രതിപക്ഷ എതിര്‍പ്പില്‍നിന്ന് സഭ നിര്‍ത്തിവെക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Delhi

78 ന്റെ നിറവില്‍ സോണിയ ഗാന്ധി

Published

on


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇന്ന് 78ാം ജന്മദിനം. ഇറ്റലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച സോണിയാ ഗാന്ധിയുടെ ജീവിതം സമാനകളില്ലാത്തതാണ്.

കേംബ്രിഡ്ജില്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനിടെ നെഹ്രു കുടുംബത്തിലെ പിന്മുറക്കാരനായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് ഇന്ത്യയുടെ മരുമകളാകുന്നത്. ജന്മദിനാഘോഷങ്ങള്‍ പാടില്ലെന്നാണ് നേതൃത്വത്തിന് സോണിയ നല്‍കിയ നിര്‍ദേശമെന്നറിയുന്നു. കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പരിക്കേറ്റ കൈയ്യുമായാണ് സോണിയ ഗാന്ധി ലോക്‌സഭ ഗാലറിയില്‍ എത്തിയത്. തത്ക്കാലം ആഘോഷ പരിപാടികള്‍ ഒന്നും വേണ്ടെന്നാണ് തീരുമാനം.

Advertisement
inner ad

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവുമധികം കാലം വഹിച്ച വ്യക്തി തുടങ്ങി നിരവധി വിശേഷണങ്ങളാണിന്ന് സോണിയാ ഗാന്ധിക്കുള്ളത്. രാജ്യസഭാ അംഗം എന്ന നിലയില്‍ ഇന്നും സജീവമാണ്.

Advertisement
inner ad
Continue Reading

Delhi

വയനാട് ദുരന്തം: കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന് അമിത് ഷാ

Published

on


ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്നാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ മറുപടിയിലെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കിയത്.

എന്നാല്‍ ഏറെ വൈകിയാണ് സംസ്ഥാനം നിവേദനം നല്‍കിയതെന്ന് പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രം മറുപടി നല്‍കി. മൂന്നരമാസത്തിന് ശേഷമാണ് 2219 കോടിയുടെ സഹായം കേരളം ആവശ്യപ്പെട്ടത്. ഇതുവരെ 291 കോടി രൂപയുടെ സഹായം നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisement
inner ad

അതിനിടെ സഹായധനം സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്തണമെന്ന് ഹൈകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. എത്ര ഫണ്ട് നല്‍കിയെന്നും, ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം.സാങ്കേതിക പദപ്രയോഗങ്ങളല്ലാ നടത്തേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ എസ്.ഡി.ആര്‍.എഫ് അക്കൗണ്ട് ഓഫിസര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured