Connect with us
48 birthday
top banner (1)

News

കേരളത്തിന് കേന്ദ്രം 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചു

Avatar

Published

on

തിരുവനന്തപുരം : കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഉത്തരവിട്ടു. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ ബാർഹ് 1 & 2 നിലയങ്ങളിൽ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കുക. വൈദ്യുതി പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഇപ്പോൾ 177 മെഗാവാട്ട് വൈദ്യുതി അനുവദിക്കാൻ തീരുമാനമായിട്ടുള്ളത്. 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെയാണ് വൈദ്യുതി ലഭ്യമാവുക.

വേനൽക്കാലത്തെ വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഇത് വലിയതോതിൽ കേരളത്തിന് സഹായകമാകും. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ, യൂണിറ്റിന് 5 രൂപയിൽ താഴെ വൈകീട്ട് 6 മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭിക്കും എന്ന സവിശേഷതയുമുണ്ട്. ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള സർക്കാരിൻ്റെയും കെ എസ് ഇ ബിയുടെയും പരിശ്രമത്തിൻ്റെ ഭാഗമായാണ് കേന്ദ്രത്തോട് കൂടുതൽ വൈദ്യുതി അനുവദിക്കാൻ അഭ്യർത്ഥിച്ചത്.

Advertisement
inner ad

നിലവിൽ 2025 മാർച്ച് 31 വരെയാണ് 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേക്കു കൂടി ഈ വൈദ്യുതി ലഭ്യമാക്കണമെന്ന് കെ എസ് ഇ ബി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ആറുമാസത്തേക്ക് പ്രതിമാസം 200 മുതൽ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയും ഏപ്രിലിലുമാണ് വൈദ്യുതി ലഭിക്കുക. ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ 24.8 ശതമാനം വരെ വർദ്ധനയുണ്ടാകാനിടയുണ്ടെന്ന് കെഎസ്ഇബി കമ്മീഷനെ അറിയിച്ചിരുന്നു.

Advertisement
inner ad

Featured

പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന്

Published

on

കണ്ണൂർ: എ ഡി എം നവീന ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

മെഡക്‌സ്‌ മെഡിക്കൽ കെയർ ഫഹാഹീൽ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു.

Published

on


കുവൈറ്റ് സിറ്റി : അനുദിനം വളർച്ചയിലേക്ക് കുതിക്കുന്ന ഫഹാഹീൽ മെഡക്‌സ്‌ മെഡിക്കൽ കെയർ ഏഴാം നിലയിലെ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ സി.ഇ.ഒ ശ്രീ മുഹമ്മദ് അലി വി.പി ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആധുനിക ചികിത്സ ഉപകരണങ്ങൾ അടങ്ങിയ ഏറ്റവും മികച്ച ഡെര്മറ്റോളജി സേവനങ്ങൾ ജനങ്ങളിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് തുറന്നിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മെഡക്‌സ്‌ മാനേജ്‍മെന്റ് പ്രതിനിധികളും, ഡോകട്ർമാരും മറ്റു പാരാ മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.ഉദ്ഘാടനത്തോടു അനുബന്ധിച്ചു എല്ലാത്തരം ഡെര്മറ്റോളജി ചികിത്സകൾക്കും 20% ഡിസ്‌കൗണ്ടും, ലേസർ ട്രീട്മെന്റുകൾക്ക് ആകർഷകമായ പാക്കേജുകളും ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹോട് ലൈൻ നമ്പർ : 189 33 33-ൽ ബന്ധപ്പെടാവുന്നതാണ് .

Continue Reading

Kuwait

പൽപ്പഗം – 24 ഫ്ലയർ പ്രകാശനം ചെയ്തു

Published

on

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച പൽപ്പഗം-24 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഡിസംബർ 6 ന് വൈകുന്നേരം 5:30 മുതൽ മൈതാന്‍ ഹവല്ലി അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി വൻ വിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. പൽപ്പഗം-24 ൻ്റെ ഫ്ലയർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് ൻ്റെ മുഴുവൻ കലാകാരന്മാരെയും ഒരേ സ്റ്റേജിൽ അണിനിരത്തി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്ന അനശ്വര സംഗീതം, അതിർത്തികൾ കടന്ന് അതിർവരമ്പുകളില്ലാത്ത ആവേശത്തിരമാലകൾ സൃഷ്ടിക്കാൻ പൽപ്പഗം – 24 സാക്ഷിയാകും.

Advertisement
inner ad

കുവൈറ്റിൽ കഴിഞ്ഞ 16 വർഷങ്ങളായി കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പ്രവർത്തനങ്ങളിൽ പൊൻതൂവലായി മാറുവാൻ പോകുന്ന ഈ സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പൽപ്പഗം – 24 കൺവീനർ പ്രേംരാജ് ജോയിന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ ഫ്ലായർ പ്രകാശന ചടങ്ങിൽ അറിയിച്ചു.

Continue Reading

Featured