ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുന്‍ എംഎല്‍എയുടെ മകനും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടിയുടെ മകന്‍ ബിമലും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

മാവൂര്‍ റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിന്റെ എയര്‍ കണ്ടീഷണറില്‍ നിന്ന് പുക വരകുന്നത് കണ്ട് ബിമലും മക്കളും പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണ്ണമായും തീ പിടിക്കുകയായിരുന്നു. എ സിയില്‍ നിന്നുള്ള വെള്ളം ചോര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്

Related posts

Leave a Comment