Connect with us
48 birthday
top banner (1)

Malappuram

ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ മെഡിക്കല്‍ കോളെജ് ഡോക്ടറുടേത്

Avatar

Published

on

മലപ്പുറം: കുറ്റിപ്പുറം പാലത്തില്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കോട്ടയം മെഡിക്കല്‍ കോളെജിലെ ഡോ. ബിജു ജോര്‍ജ്ജിന്റേതാണെന്ന് കണ്ടെത്തി. അപകമുണ്ടായപ്പോള്‍ ഇയാള്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 27ന് പുലര്‍ച്ചെയാണ് യുവാവിന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത്. ഡോക്ടറുടെ കാറിടിച്ച് ഗുരുതതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി സനാഹ് (22) മരിച്ചിരുന്നു. പരുക്കേറ്റയാളെ രക്ഷപ്പെടുത്താതെ ഡോക്ടര്‍ കടന്നു കളയുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് കാര്‍ പൊളിച്ച് വില്‍പ്പന നടത്താനും ശ്രമം നടത്തി. പൊളിച്ചു വില്‍പന നടത്താന്‍ തൃശൂരിലെ കടയിലെത്തിച്ച കാര്‍ കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡോ.ബിജു ജോര്‍ജിനെതിരെ കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിക്കലിനുമാണ് കേസ്. കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ പാലത്തിനുമുകളില്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുറ്റിപ്പുറം സിഐ പി.കെ.പത്മരാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.
ചങ്ങരംകുളത്തെ സിസിടിവിയില്‍ നിന്നാണ് നമ്പര്‍ പ്ലേറ്റ് ഒടിഞ്ഞു തൂങ്ങിയ കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍പെട്ടശേഷം നിര്‍ത്താതെ പോയ കാര്‍ കുന്നംകുളത്തുവച്ച് കേടുവന്നതോടെ അവിടെയുള്ള കടയില്‍ പൊളിച്ചുവില്‍ക്കാനായി ഏല്‍പിക്കുകയായിരുന്നു. കാര്‍ പൊളിക്കാന്‍ പിന്നീട് തൃശൂര്‍ അത്താണിയിലെ കേന്ദ്രത്തിലെത്തിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്നും, അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാനാണ് കാര്‍ പൊളിച്ചുവില്‍ക്കാന്‍ ഡോക്ടര്‍ ശ്രമിച്ചതെന്നും അന്വേഷണ സംഘം പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു; 12 പേര്‍ക്ക് പരുക്ക്

Published

on

മലപ്പുറം: സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. കൊണ്ടോട്ടി മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് ഇന്ന് രാവിലെ 9 മണിയോടെ അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Advertisement
inner ad

ഡ്രൈവറും വിദ്യാര്‍ഥികളും ഉള്‍പ്പടെ 12 പേര്‍ക്കാണ് പരുക്കേറ്റത്. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kerala

റായ്ബറേലിയോ വയനാടോ? തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാവുമെന്ന് രാഹുല്‍ ഗാന്ധി

Published

on

മലപ്പുറം: ഏത് ലോകസഭാ മണ്ഡലം നിലനിലര്‍ത്തണം എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ഏറ്റവും വലിയ ധര്‍മ സങ്കടമെന്ന് രാഹുല്‍ ഗാന്ധി. റായ്ബറേലിയോ അതോ വയനാടോ, ഇതില്‍ എവിടെ തുടരണം എന്ന് തീരുമാനിക്കണം. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങിനെയല്ല, ഞാന്‍ സാധാരണ മനുഷ്യനാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് 400 സീറ്റ് നേടും എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. പിന്നെ അത് 300 ആയി, പിന്നീട് അതിലും കുറഞ്ഞ് കുറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞത് ഞാന്‍ സധാരണ മനുഷ്യനല്ല എന്നായിരുന്നു. എല്ലാ തീരുമാനവും പരമാത്മാവില്‍നാണ് എന്നും അവകാശപ്പെട്ടു. മേദിക്കുള്ളത് വളരെ വചിത്രമായ പരമാത്മാവാണ്. ഈ പരമാത്മാവ് എല്ലായ്പ്പോഴും അദാനികും അംബാനിക്കും വേണ്ടിയാണ് തീരുമാനമെടുപ്പിക്കുന്നത്. ഇന്ന് രാവിലെ പരമാത്മാവ് മുംബൈ വിമാനത്താവളം അദാനിക്ക് വില്‍്കകാന്‍ പറയും.പിന്നെ ലഖ്നൗ വിമാനത്താവളമാകും വില്‍ക്കാന്‍ പറയുക. വിമാനത്താവളം എല്ലാം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഊര്‍ജ്ജോല്‍പ്പാദന കേന്ദ്രങ്ങളാണ് പരമാത്മാവ് വില്‍ക്കാന്‍ പറയുക. ഊര്‍ജ്ജോല്‍പ്പാദന കേന്ദ്രങ്ങള്‍ അദാനിക്ക് വില്‍ക്കാന്‍ പറയും. പിന്നെ പ്രതിരോധം അദാനിക്ക് നല്‍കാന്‍ പറയും. ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ വെറും ഒരു മനുഷഷ്യനാണ് എന്നോട് പരമാത്മാവ് സംസാരിക്കുന്നില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ലളിതമാണ്. എന്റെ ദൈവം രാജ്യത്തെ ദരിദ്രരായ ജനങ്ങളാണ്, വയനാട്ടിലെ ജനങ്ങളാണ്. വീണ്ടും ആ ചോദ്യം ഉയരുന്നു, വയാനാടോ റായ്ബറേലിയോ റായ്ബറേലിയിലെയും വയനാട്ടിലെയും ജനങ്ങള്‍ സന്തോഷിക്കുന്ന തീരുമാനമായിരിക്കും എടുക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading

Death

വാക്‌ തർക്കത്തിനിടെ തീകൊളുത്തി; സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു

Published

on

മലപ്പുറം: എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. പോത്തനൂരിലെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിയിട്ടാണ് മാണിക്യപാലത്തെ കല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. വീട്ടില്‍ വച്ച് സഹോദരികളായ തങ്കമണിയും കല്യാണിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്.

Continue Reading

Featured