അഞ്ചലിൽ കാറിന് തീ പിടിച്ചു

തുണിക്കടക്ക് മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

അഞ്ചൽ: റോഡരികിൽ തുണിക്കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലരമണിയോടെ അഞ്ചൽ എസ്.ബി.ഐക്ക് സമീപമാണ് സംഭവം.കോട്ടുക്കൽ സ്വദേശി അജിത്തിന്റെ മാരുതി കാറിനാണ് തീ പിടിച്ചത്. കാർ നിർത്തിയിട്ട ശേഷം അജിത്തും കുടുംബവും സമീപത്തെ തുണിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ എസ്.എച്ച്.ഒ കെ ജി ഗോപകുമാർ, എസ്.ഐ ജ്യോതിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് തീയണക്കുകയും വാഹന നിയന്ത്രണവും ഏർപ്പെടുത്തി.
കടയ്ക്കൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ്സ്ഥലത്തെത്തിയപ്പോഴേക്കും പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കുകയുണ്ടായി.
ഇതുുവഴിയുള്ളള ഗതാഗതം ഏറെ നേരം നിലച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളും ഏറെ നേരം അടച്ചിടുകയുണ്ടായി.
വാഹനം പൂർണമായും കത്തിയമർന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അഞ്ചൽ പൊലീസ് കേസെടുത്തു.

Related posts

Leave a Comment