crime
വീടിന് മുന്നിൽ ബസ് നിർത്തിയില്ല; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരൻ ഡ്രൈവറെ ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
കക്കാടംപൊയ്കയിൽ സ്വദേശി പ്രകാശന്റെ നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ മാങ്കയം സ്വദേശി എബ്രഹാമിനെതിരെ പൊലീസ് കേസെടുത്തു.
മാങ്കയം എന്ന സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരൻ ബെല്ലടിച്ചു എന്നും എന്നാൽ സ്‌റ്റോപ്പില്ലാത്തതിനാൽ ഡ്രൈവർ നിർത്തിയില്ല എന്നുമാണ് ലഭിക്കുന്ന വിവരം. തുടർന്ന് ഡ്രൈവർക്കടുത്തേക്ക് പാഞ്ഞടുത്ത യാത്രക്കാരൻ കഴുത്തിന് പിടിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തു.
തുടർന്ന് ബസിന് നിയന്ത്രണം നഷ്ടമാവുകയും സമീപത്തേക്ക് ഓടിച്ച് കയറുകയും ചെയ്തു. ഒടുവിൽ അരികിലേക്ക് ഒതുക്കി നിർത്തിയതുകൊണ്ട് വലിയ അപകടം ഒഴിവായി.
crime
കോടതിക്കുമുന്നിൽ കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി
ചെന്നൈ: തിരുനെൽവേലിയിൽ കോടതിയിൽ ഹാജരാകാൻ എത്തിയ യുവാവിനെ വെട്ടിക്കൊന്നു. കൊലപാതകക്കേസിലെ പ്രതിയായ മായാണ്ടിയെ ജില്ലാകോടതിയുടെ കവാടത്തിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ ശിവ, തങ്ക മഹേഷ്, രാമകൃഷ്ണൻ, മനോരാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട രാജാമണി കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മായാണ്ടിയെ കൊന്നതെന്ന് സംശയിക്കപ്പെടുന്നു.
കീഴനത്തം പഞ്ചായത്തിലെ അംഗമായിരുന്ന രാജാമണി കഴിഞ്ഞ വർഷമാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ മായാണ്ടി ജാമ്യത്തിൽ പുറത്തിരുന്നെങ്കിലും, കോടതിയിൽ ഹാജരാകാൻ വെള്ളിയാഴ്ച രാവിലെ എത്തിയപ്പോൾ കാറിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. മുൻപും രണ്ടു തവണ മായാണ്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട്.
crime
ആറുവയസ്സുകാരിയുടെ കൊലപാതകം; കുട്ടിയെ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് രണ്ടാനമ്മ
കോതമംഗലം: കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്നും സ്വന്തം കുട്ടി അല്ലാത്തതിനാല്‍ കുട്ടിയെ ഒഴിവാക്കാൻ രണ്ടാനമ്മയാണ് കൃത്യം നടത്തിയതെന്നും പോലീസ്. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും ഭാര്യയും ഒരു മുറിയിലും രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് കിടന്നതെന്നായിരുന്നു അജാസ് പറഞ്ഞത്. തുടർന്ന് സംശയം തോന്നിയ സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോള്‍ അജാസ് ഖാന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അനീസ മൊഴി നൽകി.
crime
മുസ്‌ക്കാന്റെ മരണത്തില്‍ ദുരൂഹത; ആറുവയസ്സുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്
കോതമംഗലം: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ ആറുവയസ്സുകാരി മുസ്കാന്റെ കൊലപാതകം ദുര്‍മന്തവാദ ബന്ധമെന്ന സംശയത്തിൽ പോലീസ്. ഇന്നലെയാണ് കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
കുട്ടിയുടെ രണ്ടാനമ്മ അനീഷ(23) പിതാവ് അജാസ് ഖാന്‍ (33) എന്നിവര്‍ക്ക് പുറമേ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു മുറിയിലും അനീഷയുടെ രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. പിന്നീട് കുഞ്ഞ് അനങ്ങുന്നില്ലായെന്നും പറഞ്ഞ് സമീപവാസികളെ അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login