mumbai
ടോള്‍ ബൂത്ത് തകര്‍ത്ത് ബുള്‍ഡോസര്‍ ഡ്രൈവര്‍
ലഖ്നോ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ ടോള്‍ അടക്കാന്‍ ആവശ്യപ്പെട്ടതില്‍ കുപിതനായി ടോള്‍ ബൂത്ത് തകര്‍ത്ത് ബുള്‍ഡോസര്‍ ഡ്രൈവര്‍. ഡല്‍ഹി – ലഖ്നോ ദേശീയപാതയിലെ ഛിജാര്‍സിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് ടോള്‍ പ്ലാസയുടെ എക്സിറ്റ് ഗേറ്റും ടോള്‍ ബൂത്തും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ടോള്‍ നല്കാന് ആവശ്യപ്പെട്ടതിനു പിന്നാലെ ഡ്രൈവര്‍ ഗേറ്റും ടോള്‍ ബൂത്തുകളും തകര്‍ക്കുകയായിരുന്നുവെന്ന് ടോള്‍ ജീവനക്കാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞയാഴ്ച ടോള്‍ ജീവനക്കാരനെ കാര്‍ ഡ്രൈവര്‍ ഇടിച്ചു തെറുപ്പിച്ച സംഭവം നടന്നതും ഛിജാര്‍സിയിലാണ്.
Featured
കങ്കണയുടെ ബാന്ദ്രയിലെ ബംഗ്ലാവ് വിറ്റതായി റിപ്പോര്‍ട്ട്
മുംബൈ: നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് വിറ്റതായി റിപ്പോര്‍ട്ട്. 2017 ല്‍ 20 കോടി രൂപക്ക് വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്കാണ് നടി വിറ്റതെന്നാണ് വിവരം.
ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷന്‍ ഹൗസ് ഓഫീസ് വില്‍പ്പനയ്ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വിഡിയോ പങ്കുവെച്ചിരുന്നു. പേരോ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇതു കങ്കണയുടെ ഓഫീസ് ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തന്റെ കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിര്‍മിച്ച എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ എമര്‍ജന്‍സിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.
2020 ല്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബി എം സി) പരിശോധനക്ക് വിധേയമാക്കി, അനധികൃത നിര്‍മ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. സെപ്തംബര്‍ ഒമ്പതിന്ബോംബെ ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ പിന്നീട് ബി എം സിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു, എന്നാല്‍ 2023 മെയില്‍ ഈ കേസ് ഉപേക്ഷിച്ചു.2022 ഡിസംബറില്‍ ഈ ബംഗ്ലാവ് ഈടായി വെച്ച് കങ്കണ 27 കോടി രൂപ വായ്പയെടുത്തിരുന്നു. 3,075 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലാണ് ഈ വസ്തു വ്യാപിച്ചു കിടക്കുന്നത്.
Featured
മുംബൈയില്‍ വാണിജ്യ കെട്ടിടത്തില്‍ തീപിടിത്തം
മുംബൈ: മുംബൈയില്‍ വാണിജ്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
തീ അണക്കാനുള്ള ശ്രമം രണ്ട് മണിക്കൂറിലേറെയായി തുടരുകയാണെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോവര്‍ പരേല്‍ ഏരിയയിലെ 14 നിലകളുള്ള കമല മില്‍സ് കോമ്പൗണ്ടിലുള്ള ടൈംസ് ടവര്‍ കെട്ടിടത്തില്‍ രാവിലെ 6.30 ഓടെയുണ്ടായ തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അഗ്നിശമന സേനാംഗങ്ങള്‍ വാതിലുകളുടെ പൂട്ടുകള്‍ തകര്‍ത്ത് കെട്ടിടത്തില്‍ പ്രവേശിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
എട്ട് യൂനിറ്റ് ഫയര്‍ എന്‍ജിനുകളും മറ്റ് അഗ്നിശമന വാഹനങ്ങളും സംഭവസ്ഥലത്തേക്ക് തിരിച്ചതായി ഉദ്യോഗസ്ഥന് പറഞ്ഞു. കമല മില്‍സ് കോമ്പൗണ്ട് പാര്‍ക്ക്സൈഡ് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.
അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലഭ്യമായ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു.
Featured
ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതിന് കാരണം നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ഉദാഹരണമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. സാംഗ്ലിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ പ്രസ്താവന. പ്രതിമ തകര്‍ന്നതിന് ശേഷം കഴിഞ്ഞയാഴ്ച മോദി മാപ്പ് പറഞ്ഞതിനെയും രാഹുല്‍ കൈകാര്യം ചെയ്തു.
‘എന്തിനാണ് മോദി മാപ്പ് പറഞ്ഞത് ആര്.എസ്.എസില്‍ നിന്നുള്ള ഒരാള്‍ക്ക് കരാര്‍ നല്‍കിയതിനാണോ പ്രതിമ നിര്‍മാണത്തില്‍ അഴിമതി നടത്തിയതിനാണോ അതോ ഛത്രപതി ശിവജിയെപ്പോലുള്ള ഒരു പ്രതിഭയെ അവഹേളിച്ചതിനാണോ കാരണം എന്തുതന്നെയായാലും പ്രധാനമന്ത്രിയും ബി.ജെ.പിയും അവരുടെ പെരുമാറ്റത്തിനും അഴിമതിക്കും മഹാരാഷ്ട്രയോട് മാപ്പ് പറയണം.
എല്ലാ കരാറുകളും അദാനിക്കും അംബാനിക്കും മാത്രമായി നല്കിയതും രണ്ട് ആളുകള്‍ക്ക് വേണ്ടി മാത്രം ഭരണം നടത്തുന്നന്നും എന്തുകൊണ്ടാണെന്ന് മോദി പറയണമെന്നും രാഹുല്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ കാരണം പിന്‍വലിച്ച കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്ക് പ്രധാനമന്ത്രി മാപ്പ് പറഞ്ഞിട്ടില്ലെന്നും നോട്ട് നിരോധനത്തിനും തെറ്റായ ചരക്ക് സേവന നികുതിക്കും മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനം ബി.ജെ.പി തന്നെ കത്തിച്ചതിനാല്‍ ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യം നേരിടുന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
‘മോദി ദശകം’ എന്നറിയപ്പെടുന്ന കാലഘട്ടത്തില്‍ ആര്.എസ്.എസ് സ്ഥാപനങ്ങള്‍ പിടിച്ചെടുക്കിയത് സംബന്ധിച്ച് കോണ്‍ഗ്രസ് എം.പി ദീര്‍ഘമായി സംസാരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിയമസംവിധാനം, ബ്യൂറോക്രസി എന്നിങ്ങനെ കഴിയുന്നിടത്തെല്ലാം അവര്‍ തങ്ങളുടെ ആളുകളെ നട്ടുപിടിപ്പിക്കുന്നു. ‘നിങ്ങള്‍ ആര്.എസ്.എസുകാരാണെങ്കില്‍ അവര്‍ നിങ്ങളെ ഉള്‍ക്കൊള്ളും. നിങ്ങള്‍ ആര്.എസ്.എസില്‍ നിന്നുള്ള ആളല്ലെങ്കില്‍ ഇടമില്ല.’
കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ശക്തമായി ആവശ്യമുന്നയിക്കുന്ന ജാതി സെന്‍സസിനെക്കുറിച്ചും രാഹുല്‍ പ്രതിപാദിച്ചു. ഇന്‍ഡ്യാ ബ്ലോക്കില്‍ നിന്നുള്ള മുന്നേറ്റം എങ്ങനെയാണ് ബി.ജെ.പിയെയും ആര്.എസ്.എസിനെയും ചില എതിര്‍പ്പുകളെ പരിഗണിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിവരിച്ചു.
ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു. ബാബാസാഹേബ് അംബേദ്കറും ജ്യോതിബായ് ഫൂലെയും ശിവജിയും അവരുടെ കാലത്ത് ചെയ്തതാണ് ഇന്ന് തന്റെ പാര്‍ട്ടി ചെയ്യുന്നത്. നിങ്ങള്‍ അവരെ വായിക്കുകയും അവരുടെ ആശയങ്ങള്‍ തിരിച്ചറിയകയും ചെയ്താല്‍ അത് ബി.ജെ.പിയുടെ ദൈനംദിന ആക്രമണത്തിന് വിധേയമാണെന്ന് മനസ്സിലാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആവശ്യമുള്ളിടത്തെല്ലാം താനുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login