Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

നവ കേരള സദസിന്റെ ബഹിഷ്കരണം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാനം; രമേശ് ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: ദുർബലമായ എൽഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നവ കേരള സദസിന്റെ ബഹിഷ്കരണം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ ചെന്നിത്തല ലീഗ് എംഎൽഎയെ നവ കേരള സദസിൽ നിന്ന് വിലക്കിയത് കോൺഗ്രസാണെന്ന പിണറായിയുടെ ആരോപണത്തിനും മറുപടി പറഞ്ഞു. പിണറായി വിജയൻ ഒരാളുടെ കയ്യിൽ നിന്ന് പോലും പരാതി വാങ്ങിയില്ലെന്നും നവകേരള സദസിൽ ആർക്കും ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സാമ്പത്തികമായി കേരളം ഇതുപോലെ തകർന്നിട്ടില്ല.അഴിമതിയും കൊള്ളയും ധൂർത്തും നടത്തുന്നതാണോ നവകേരളം. സർക്കാരിന്റെ മെഷിനറി ദുരുപയോഗം ചെയ്താണ് നവകേരള സദസിന് ആളുകളെ എത്തിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. നവകേരള സദസ് ബഹിഷ്കരിക്കുന്നത് യുഡിഎഫിന്റ കൂട്ടായ തീരുമാനമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പിണറായി ലീഗ് എംഎൽയുടെ പേര് പറഞ്ഞത് തന്ത്രമാണ്. എൽഡിഎഫിന് ഇനി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല. അത് കൊണ്ടാണ് ലീഗിന്റെ പുറകെ പോകുന്നത്. ലീഗ് ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പമാണെന്ന് പറഞ്ഞ ചെന്നിത്തല, മുഖ്യമന്ത്രി അവകാശപ്പെട്ടത് പോലെ ഒരു യുഡിഎഫ് പ്രവർത്തകനും നവകേരള സദസിന് എത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Death

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Continue Reading

crime

അവയവക്കടത്ത്: സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്

Published

on

കൊച്ചി: അവയവ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ ഇടനിലക്കാരൻ എന്ന് സംശയിച്ച സാബിത്ത് നാസർ സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, കൊച്ചി സ്വദേശിയായ സുഹൃത്ത് എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിൽ ഇനിയും ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്.

Continue Reading

Featured

പ്രതികൂല കാലാവസ്ഥ; വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധം

Published

on

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ആവശ്യമായ ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനാം. നൂറിലധികം വരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. വിമാനം നാല് മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നീണ്ടു പോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് വിമാനം വൈകുന്നതിന് കാരണമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നൽകിയ മറുപടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured