“21 മോസ്റ്റ് പൗർഫുൾ മലയാളീസ്” എന്ന പുസ്തകം ഹൈബി ഈഡൻ എം.പി. ഫുജൈറയിൽ പ്രകാശനം ചെയ്തു.

യു.എ.ഇയിലെ ഈസ്റ്റ് കോസ്റ്റ് റീജിയണിലെ 21 പ്രമുഖ മലയാളികളുടെ ജീവിത കഥ പറയുന്ന സ്മാർട്ട് പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച “21 മോസ്റ്റ് പൗർഫുൾ മലയാളീസ് ഇൻ ഈസ്റ്റ് കോസ്റ്റ് റീജിയൻ” എന്ന പിസ്‌തകം ഹൈബി ഈഡൻ എം.പി, ഷംസുദ്ദിൻ ബിൻ മൊഹിദീൻ (ചെയർമാൻ ഓഫ് റീജൻസി ഗ്രൂപ്പ്) എന്നിവരുടെ സാനിധ്യത്തിൽ പുത്തൂർ റഹ്‌മാന്‌ ആദ്യ പതിപ്പ് കൈമാറി പ്രകാശനം ചെയ്തതു, സ്മാർട്ട് പുബ്ലിക്കേഷൻ ചീഫ് എഡിറ്റർ ഫായിസ് ബിൻ ബുഹാരി ചടങ്ങിന് നേതൃത്വം നൽകി.

ഫുജൈറയിൽ വച്ച് നടന്ന ചടങ്ങിൽ എ.കെ. ഫൈസൽ, (എക്സിക്യൂട്ടീവ് ഡയറക്ടർ, മലബാർ ഗോൾഡ് & ഡയമണ്ട്സ്), എ.എ.കെ മുസ്തഫ (എ.എ.കെ ഗ്രൂപ്പ് ചെയർമാൻ) അനുര മത്തായ( ഫ്ലോറ ഗ്രൂപ്പ് ഡയറക്ടർ, യുവ സംഭ്രപകൻ ഹാഷിം ബിൻ ഹംസ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ഇൻകാസ്, ഐ.സി.എഫ് തുടങ്ങിയ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളും പ്രസ്തുത ചടങ്ങിൽ പങ്കടുത്തു.

ഈ വർഷത്തെ ഐക്കൺ ഓഫ് ദി ഫുജൈറ ലീഡർഷിപ്പ് അവാർഡ് ഹൈബി ഈഡന് എം.പി. പുത്തൂർ റഹ്‌മാന്‌ കൈമാറി , ബിസിനെസ്സ്‌ എസ്‌സില്ലെന്സ് അവാർഡ്, പ്രമുഖ വ്യവസായികളായ അൻവർ ബിൻ സാജിദ് (സാജിദാ ഗ്രൂപ്പ് ചെയർമാൻ), സലിം മൂപ്പൻ (മൂപ്പൻസ് ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാൻ), മമ്മൂട്ടി (ഈസ്റ്റ് കോസ്റ്റ് ബിൽഡിംഗ് മെറ്റീരിയൽ ചെയർമാൻ) എന്നിവർക്ക് കൈമാറി, കൂടാതെ പ്രത്യേക പുരസ്‌കാരമായ യൂത്ത് ഐക്കൺ പുരസ്കാരം ഉച്ചൂ (UB7) എന്നിവർക്കും കൈമാറി.

Related posts

Leave a Comment