നടുറോഡിൽ വലിച്ചറിഞ്ഞ യുവതിയുടെ മൃതദേഹത്തിലൂടെ പിന്നാലെ വന്ന വാഹനങ്ങൾ കയറിയിറങ്ങി

ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. കോയമ്പത്തൂർ അവിനാശി റോഡില്‍ ചിന്നിയപാളയം ചെക്പോസ്റ്റിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. റോഡില്‍ കിടന്ന മൃതദേഹത്തില്‍ പിറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങുകയും ചെയ്തു. കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം കോയമ്പത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ദേഹത്ത് ഗുരുതര പരിക്കുകള്‍ ഉണ്ട്. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാന്‍ ആയിട്ടില്ല.

Related posts

Leave a Comment