ഭാരതപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃദദേഹം കിട്ടി

ഭാരതപ്പുഴയിൽ മാന്നന്നൂർ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തിരച്ചിലിൽ മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. രണ്ടു ദിവസം മുൻപാണ് മാന്നന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ഭാരതപ്പുഴയിലെ ഉരുക്ക് തടയണ പ്രദേശത്ത് കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാർഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കിൽപ്പെട്ട് കാണാതായത്. സഹപാഠികളായ 7 പേരുടെ സംഘമാണ് തടയണയ്ക്ക് സമീപം കുളിക്കാനെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽപെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതമും അപകടത്തിൽപ്പെടുകയായിരുന്നു. ഉരുക്ക് തടയണയുടെ ഒരുവശം തകർന്ന് പുഴ 300 മീറ്ററോളം കരയിലേക്ക് കയറിയ അപകട മേഖലയിലാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്.

Related posts

Leave a Comment