ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എം.ശ്രീജിത്തിന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്‌കരിച്ചു.

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകൾ നടന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി എട്ടരയോടെ കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം റോഡ് മാർഗമാണ് വീട്ടിലെത്തിച്ചത്. ഇന്നു പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ മൃതദേഹം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ ഏറ്റുവാങ്ങി. കഴിഞ്ഞദിവസം ജമ്മുകാശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് നായിക് സുബേദാർ എം.ശ്രീജിത്ത് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ ശ്രീജിത്തും ആന്ധ്രപ്രദേശ് സ്വദേശി എം.ജെസ്വത്ത് റെഡിയും വീരമൃത്യു വരിച്ചിരുന്നു.

Related posts

Leave a Comment