കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പള്ളുരുത്തി: ഇടക്കൊച്ചി കണ്ണേങ്ങാട്ട് – ഐലൻ്റ് പാലത്തിൽ നിന്ന് കായലിലേക്ക് ചാടി യുവതിയെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി നമ്പ്യപുരം താണിക്കപ്പറമ്പ് വീട്ടിൽ വാഹിദിന്റെ ആഷ്‌ന ( 23) നെയുടെ മൃതദേഹമാണ് അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം കായലിൽ നിന്ന് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫോർട്ട്കൊച്ചി കോസ്റ്റൽ എസ്. ഐ.ജോർജ്ലാൽ, ബോട്ട് കമാൻഡർ ഹാപ്പിരാജ് , ബോട്ട് ലാസ്കാർ രാജേഷ് , സുജേഷ് , കോസ്റ്റൽ വാർഡൻ ശ്രീജിത്ത്‌ എന്നിവരുടെ നേത്രത്വത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കരയ്ക്കടുപ്പിച്ചത് അനന്തര നടപടികൾക്കായി പള്ളുരുത്തി പോലീസ് മൃതദേഹം ഏറ്റു വാങ്ങി.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് ഏഴര മണിയോടെയാണ് ഇടക്കൊച്ചി കണ്ണേങ്ങാട്ട് – ഐലൻ്റ് പാലത്തിൽ നിന്ന് യുവതി കായലിലേക്ക് ചാടിയത്. സംഭവത്തെ തുടർന്ന് പള്ളുരുത്തി പോലീസും ഫയർഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു.

Related posts

Leave a Comment