മുതലപ്പൊഴിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവോണ ദിവസം പെരുമാതുറ മുതലപ്പൊഴിയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
നഗരൂർ കൊടുവഴന്നൂർ  ഗണപതിയാം കോണം വിളയിൽവീട്ടിൽ
അനിരുദ്ധൻ,  മഞ്ജുഷ  ദമ്പതികളുടെ മകൻ അനുരാജിന്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇന്നലെ രാവിലെ അനുരാജിൻ്റെ മൃതദേഹം
കണ്ടെത്തിയത്. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ
താഴംപള്ളി ലേലപുരി എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരുവോണദിവസം സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ
ഇവരിൽ നാലു പേർ ശക്തമായ തിരയിൽ മുങ്ങി പോവുകയായിരുന്നു. പിന്നീട് നടന്ന തെരച്ചിലിൽ സുരക്ഷാ ഗാർഡുകൾ മൂന്നു പേരെ കരയ്ക്ക് എത്തുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും ചെയ്തു. എന്നാൽ അനുരാജിനെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ആറ്റിങ്ങലിലുള്ള ബി കെ ഓട്ടോമൊബൈൽസിലെ ജീവനക്കാരനായിരുന്നു മരിച്ച അനുരാജ്. രണ്ടു മാസങ്ങൾക്ക് മുൻപാണ് അനുരാജ് വിവാഹിതനായത്. ഭാര്യ: ഭാഗ്യ. സഹോദരൻ: അനുരാഗ്.

Related posts

Leave a Comment