തോട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: തോട്ടില്‍ ഒഴുക്കില്‍പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മാടക്കര പാമ്പുംകുനി കോളനിയിലെ വിനോദി (33)ന്റെ മൃതദേഹമാണ് ഇന്നലെ വൈകീട്ട് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാ സമിതി പ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകിയ തവനി വലിയപാലം ഭാഗത്തെ തോട്ടില്‍ വിനോദ് ഒഴക്കില്‍പെടുകയായിരുന്നു. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സും എത്തി തിരച്ചില്‍ നടത്തിയിരുന്നു. പരേതയായ ലീലയാണ് വിനോദിന്റെ ഭാര്യ. മക്കള്‍: വിജിത്ത്, നിഖിത്ത്. പിതാവ്: കരുമ്പന്‍. മാതാവ്: കൊര്‍ണ.

Related posts

Leave a Comment