mumbai
വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോയി കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ ലോണവാലയില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോയി കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. അദ്നാന് അന്‍സാരി എന്ന നാലു വയസ്സുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഒഴുക്കില്‍പെട്ട അഞ്ചുപേരും മരിച്ചു.
പുണെ സിറ്റിയിലെ സയ്യദ് നഗര്‍ പ്രദേശത്തെ താമസക്കാരായ ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (എട്ട്), മരിയ സയ്യദ് (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. രണ്ട് പേര് മാത്രമാണ് രക്ഷപ്പെട്ടത്.
ലോണവാലയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ഭുഷി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇന്നലെ ഉച്ചക്ക് 12.30ന് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബമൊന്നാകെ ഒഴുക്കില്‍പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുണെ ജില്ല ഭരണകൂടം വിനോദസഞ്ചാരികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മാവല്‍, മുള്‍ഷി, ഖേഡ്, ജുന്നാര്‍, ഭോര്‍, വെല്‍ഹ, അംബേഗാവ് പ്രദേശങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി അപകടസാധ്യതകള്‍ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികള്‍ ഉറപ്പാക്കുന്നതിനുമായി സര്‍വേ നടത്തണമെന്ന് കലക്ടര്‍ സുഹാസ് ദിവാസെ നിര്‍ദേശിച്ചു.
Cinema
നടന് സല്‍മാന്‍ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന് സ്വദേശി അറസ്റ്റില്‍
മുംബൈ: നടന് സല്‍മാന്‍ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന് സ്വദേശിയെ കര്‍ണാടകയില്‍നിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഭിക്കാറാം. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് ഭിക്കാറാം മുംബൈ പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കര്‍ണാടക പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയ്യുടെ ആരാധകനാണ് താനെന്ന് ചോദ്യംചെയ്യലിനിടെ ഇയാള്‍ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു.
”ഇതു ലോറന്‍സ് ബിഷ്ണോയ്യുടെ സഹോദരനാണ്. സല്മാന് ഖാന് സ്വന്തം ജീവന് വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്” ഭിക്കാറാം ഭീഷണി സന്ദേശത്തില്‍ പറഞ്ഞത് ഇങ്ങനെ.
mumbai
മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്
മുംബൈ: കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എ.ക്യു.ഐ) തോത് 151ല്‍ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഇത് അനാരോഗ്യകരമായ അളവ് ആണെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തില്‍ പെടുന്നു. ബുധനാഴ്ച സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങള്‍ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്ന് രേഖപ്പെടുത്തി.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്ഡേറ്റുകള് അനുസരിച്ച്, സാന്താക്രൂസ് മേഖലയില്‍ ഉയര്‍ന്ന താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഇത് സാധാരണ താപനിലയേക്കാള്‍ 1.5 ഡിഗ്രി കൂടുതലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കൊളാബ ഒബ്സര്വേറ്ററിയില് 34.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിക്കവാറും തെളിഞ്ഞ ആകാശം കാണാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ അപ്ഡേറ്റുകള് പറയുന്നു
Entertainment
ഫെമിന മിസ് ഇന്ത്യ വേള്‍ഡായി നികിത പോര്‍വാള്‍
മുംബൈ: മധ്യപ്രദേശില്‍ നിന്നുള്ള 18കാരി നികിത പോര്‍വാള്‍ 2024 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോര്‍വാളിനെ വിജയിയായി പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോര്‍വാള്‍. ദാദ്ര-നഗര്‍ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്സപ്പായി. കിരീടത്തിനായി 30 മത്സരാര്‍ഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോര്‍വാള്‍ ഇനി നടക്കാനിരിക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
സംഗീത ബിജ്ലാനി, നികിത മഹൈസല്‍ക്കര്‍, അനീസ് ബസ്മി, നേഹ ധൂപിയ, ബോസ്കോ മാര്‍ട്ടിസ്, മധുര് ഭണ്ഡാര്‍ക്കര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ‘ആ വികാരം ഇപ്പോഴും വിവരണാതീതമാണ്, കിരീടധാരണത്തിന് തൊട്ടുമുമ്പ് എനിക്ക് അനുഭവപ്പെട്ട നടുക്കം ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു. അതെല്ലാം അതിശയിപ്പിക്കുന്നതായി തോന്നുന്നു. എന്റെ മാതാപിതാക്കളുടെ കണ്ണുകളിലെ സന്തോഷം കാണുമ്പോള്‍ എന്നില്‍ നന്ദി നിറയുന്നു.
ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ നികിത പോര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. 1980ലെ ഫെമിന മിസ് ഇന്ത്യ ജേതാവായ സംഗീത ബിജ്ലാനി അടക്കം പങ്കെടുത്ത പരിപാടിയില്‍ ജനപ്രിയ സംഗീത ഗ്രൂപ്പായ ബാന്‍ഡ് ഓഫ് ബോയ്സ് ഗാനങ്ങള്‍ അവതരിപ്പിച്ചു. അഭിനേതാക്കളായ രാഘവ് ജുയല്‍, ഗായത്രി ഭരദ്വാജ് എന്നിവരും രംഗത്തെത്തി.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login