ബിപിന്‍ റാവത്തിന്റെയും ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു

ഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. പ്രത്യേക വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിൽ എത്തിച്ചത്. രാത്രി എട്ടരയോടെ അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങുകൾക്ക് തുടക്കമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 8.50നാണ് എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒൻപത് മണിയോടെ പാലം വ്യോമതാവളത്തിൽ എത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 9.15നും എത്തി അന്തിമോപചാരം അർപ്പിക്കും.

Related posts

Leave a Comment