ഇൻകാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

യുഎഇയുടെ അമ്പതാം ദേശിയ ദിനത്തോടനുബന്ധിച്ച് ഇൻകാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അബുദാബി ബ്ലഡ് ബാങ്കിൽ വെച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ, ഇൻകാസ് യൂത്ത് വിങ് യുഎഇയുടെ സെക്രട്ടറി സൗഫിക് കുനിശ്ശേരി രക്തദാനം നൽകി ഉദ്‌ഘാടനം ചെയ്തു. മുൻ കാലങ്ങാളിൽ രക്തദാന ക്യാമ്പ് നടത്തിയതിനുള്ള അംഗീകാരപത്രം യൂത്ത് വിങ് മെഡിക്കൽ ചീഫ് കോർഡിനേറ്റർ സാജിദ് സഹീദ് ഏറ്റു വാങ്ങി.ഇൻകാസ് യൂത്ത് വിംഗ് നേതാക്കളായ സാജിദ് ആലപ്പുഴ, ഫവാസ് അടിപ്പെരണ്ട, സൽമാൻ തെന്നല, റാസിഖ് ഇടശ്ശേരി,ഫ്രഡി ബേബി എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment