ബി ജെ പി യുടേത് അധികാരത്തിന് വേണ്ടിയുള്ള കപട ദേശസ്‌നേഹം : വി ഡി സതീശന്‍

രാജ്യത്ത് യഥാര്‍ത്ഥ ഹിന്ദുവും കപട ഹിന്ദുത്വവാദികളും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകളെ വളച്ചൊടിക്കുവാനാണ് സി പി എം കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശസ്‌നേഹം എന്ന വികാരത്തെ നരേന്ദ്രമോദി വോട്ട് ബാങ്കിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു. ദേശീയത എന്നാല്‍ ഫാഷിസ്റ്റുകളുടെ കപട ദേശീയത അല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഏകോകിപ്പിച്ച് നിര്‍ത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നയങ്ങളെ തിരസ്‌കരിക്കുന്നതിന് ബി ജെ പി വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ദേശ ദ്രോഹികളാക്കുകയാണ് മോദിയും, പിണറായിയും ചെയ്യുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത വീരസൈനികരെയും, അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഡി സി സി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സി ആര്‍ മഹേഷ് എം എല്‍ എ, കെ പി സി സി ഭാരവാഹികളായ ജി. പ്രതാപവര്‍മ്മതമ്പാന്‍, എം എം നസീര്‍, പഴകുളംമധു, നേതാക്കളായ എ. ഷാനവാസ്ഖാന്‍, കെ സി രാജന്‍, ശൂരനാട് രാജശേഖരന്‍, മോഹന്‍ശങ്കര്‍, എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കേണല്‍ ഭുവനചന്ദ്രന്‍ ജില്ലാ ചെയര്‍മാന്‍ ക്യാപ്റ്റണ്‍ സാംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment