ബ്രിട്ടീഷുകാരെക്കാള്‍ മോശമാണ് ബിജെപി ; ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടി : കെ മുരളീധരന്‍

കോഴിക്കോട്: ബ്രിട്ടീഷുകാരെക്കാള്‍ മോശമാണ് ബിജെപിയെന്ന വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ഭിന്നിപ്പിച്ച്‌ ഭരണം പിന്തുടരനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും’ മുരളീധരന്‍ പറഞ്ഞു.

മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കാനുള്ള കേന്ദ്ര തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു എന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് നേരെയും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു. അബ്ദുള്ളക്കുട്ടി പറയുന്നത് കാര്യമാക്കേണ്ട. ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു.

Related posts

Leave a Comment