ബില്ലടച്ചില്ല; കാളിദാസ് ജയറാം അടങ്ങുന്ന സിനിമാ സംഘത്തെ ഹോട്ടലില്‍ തടഞ്ഞുവെച്ചു

മൂന്നാര്‍: ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് യുവതാരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു. തമിഴ് വെബ് സിരീസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവര്‍ മൂന്നാറിലെത്തിയത്. സംഘം താമസിച്ച ഹോട്ടലില്‍ മുറിവാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്‍റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ നിര്‍മ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്‍നം പരിഹരിക്കുകയുമായിരുന്നു.

Related posts

Leave a Comment