ബൈക്ക് പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി : ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൻ 561ന്റെ (ഹെലികോപ്റ്റർ ട്രെയിനിങ് സ്കൂൾ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമിട്ട് ഐൻഎസ് ഗരുഡയിൽ നിന്നാരംഭിച്ച ബൈക്ക് പര്യടനം ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.

10 നേവി ഓഫിസർമാർ പങ്കെടുക്കുന്ന ബൈക്ക് യാത്ര കൊച്ചിയിൽ നിന്ന് ആരക്കോണത്തേക്കാണ്.
1971 സെപ്റ്റംബർ 15ന് കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ ആരംഭിച്ച ഹെലികോപ്റ്റർ ട്രെയിനിങ് സ്കൂൾ 1992ൽ ആരക്കോണത്തെ ഐൻഎസ് രാജാലിയിലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു.

കോയമ്പത്തൂരിൽ നിന്ന് ആരക്കോണം വരെയുള്ള അവസാനപാദത്തിൽ ഫ്ലാഗ് ഓഫിസർ നേവൽ ഏവിയേഷൻ റിയർ അഡ്മിറൽ ഫിലിപ്പോസ് ജെ. പൈനുമൂട്ടിൽ പങ്കെടുക്കും.

Related posts

Leave a Comment