Connect with us
48 birthday
top banner (1)

Kerala

തസ്തികനിർണയം അനിശ്ചിതത്വത്തിൽ: കഴിഞ്ഞവർഷത്തെ ദുസ്ഥിതി സർക്കാർ ഈ വർഷവും തുടരുന്നു: കെ പി എസ് ടി എ

Avatar

Published

on

തിരുവനന്തപുരം: തസ്തികനിർണയം അനിശ്ചിതത്വത്തിൽ ആണെന്നും കഴിഞ്ഞവർഷത്തെ ദുസ്ഥിതി സർക്കാർ ഈ വർഷവും തുടരുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്. കഴിഞ്ഞവർഷം വരെ സ്കൂളിൽ പഠിക്കാനായി എത്തുന്ന ആധാർ ഇല്ലാത്ത കുട്ടികൾളെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഉണ്ടെങ്കിൽ എണ്ണത്തിൽ ഉൾപ്പെടുത്തി തസ്തിക നിർണയം നടത്തിയിരുന്നു. യുഐഡി ഇല്ലാത്ത കുട്ടികൾക്ക് ഇഐഡി ഉണ്ടെങ്കിൽ അവരെയും എണ്ണത്തിൽ ഉൾപ്പെടുത്തിയിരുന്നു.ഈ വർഷം ഇവരെ ആരെയും എണ്ണത്തിൽ ഉൾപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല, ഇൻവാലിഡ് യുഐഡി ഉള്ള കുട്ടികളെ പരിഗണിക്കുന്നുമില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടായി 9,10 ക്ലാസുകളിൽ നിലനിന്ന 1:40 എന്ന അധ്യാപക വിദ്യാർത്ഥി അനുപാത ആനുകൂല്യം പൂർണ്ണമായി എടുത്തു മാറ്റിയിരിക്കുന്നു. ഇതെല്ലാം ഈ വർഷം ചെയ്തുവച്ചിരിക്കുന്നത് പൊതു വിദ്യാഭ്യാസ മേഖലയിൽനിന്ന് പരമാവധി അധ്യാപകരെ പുറത്താക്കുവാനാണ് എന്ന് വ്യക്തം.

കഴിഞ്ഞവർഷം തസ്തികനിർണയ പ്രക്രിയ അനന്തമായി നീട്ടിക്കൊണ്ടുപോയി അധ്യയന വർഷം പൂർത്തിയാക്കി, ഈ വർഷം ജൂൺ മാസത്തിൽ തലേ വർഷത്തെ തസ്തിക നിർണയം പൂർത്തിയാക്കി ഉത്തരവ് പുറത്തിറക്കുന്നത് നാം കണ്ടതാണ്. മാനുവൽ ആയി ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്ന കാലഘട്ടത്തിലും ആറാം പ്രവൃത്തി ദിവസം കുട്ടികളുടെ എണ്ണം നൽകിക്കഴിഞ്ഞാൽ, അധിക തസ്തിക ഉള്ള വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഒന്നരമാസം കൊണ്ട് ഹയർ ലെവൽ വെരിഫിക്കേഷൻ പൂർത്തിയാക്കി ജൂലൈ 15ന് തസ്തിക നിർണ്ണയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ആവശ്യമായ സ്ഥലങ്ങളിൽ അധ്യാപകരെ നിയമിച്ചും തസ്തിക നഷ്ടപ്പെട്ടവരെ പുനർവിന്യസിച്ചും,പുനർവിന്യസിക്കപ്പെട്ട അധ്യാപകരെ തസ്തിക ഉണ്ടാകുന്ന മുറക്ക് മാതൃ വിദ്യാലയത്തിലേക് തിരിച്ചു വിളിച്ചും കുട്ടികളുടെ അധ്യയനവും, സ്കൂളിന്റെ പ്രവർത്തനങ്ങളും സുഗമമാമായി കൊണ്ടുപോയിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷമായി സർക്കാർ സാമ്പത്തിക ലാഭം മാത്രം മുന്നിൽകണ്ട് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്ന രീതിയിൽ സ്കൂൾ വർഷം പൂർത്തിയായാലും തസ്തിക നിർണയം പൂർത്തിയാക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോയി പുതിയ നിയമനങ്ങൾ നടത്തുകയോ, തസ്തിക നഷ്ടപ്പെട്ടവരെ പുനർവിന്യസിക്കുകയോ ചെയ്യാതെ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ അധ്യാപകർ ഇല്ലാത്ത ക്ലാസ് മുറികൾ കൂടുതൽ സൃഷ്ടിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സാമ്പത്തിക ലാഭത്തിനു വേണ്ടി നഷ്ടപ്പെടുത്തുന്നു. അതേസമയം മറുവശത്ത് പൊതു വിദ്യാഭ്യാസ സംരക്ഷകരുടെ കുപ്പായം ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

Advertisement
inner ad

തസ്തികകൾ വെട്ടിക്കുറച്ചും നിയമനങ്ങൾ നടത്താതെയും സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന സർക്കാർ കോടിക്കണക്കിന് രൂപ കിഫ്‌ബി യിൽ നിന്നും കടമെടുത്ത് യഥാർത്ഥ ചെലവിന്റെ മൂന്നും നാലും ഇരട്ടി തുക വകയിരുത്തി ചിലവ് ചെയ്ത് സ്കൂളിൽ കെട്ടിടങ്ങൾ നിർമ്മിച്ച് കോടികളുടെ അഴിമതിക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ഇതൊന്നും കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുന്നു.പൊതുവിദ്യാഭ്യാസ വകുപ്പിലെ ഈ ദുസ്ഥിതി അവസാനിപ്പിച്ച് തസ്തികനിർണയം സമയബന്ധിതമായി പൂർത്തിയാക്കിയും, സ്കൂളിൽ ചേർന്നു പഠിക്കുന്ന എല്ലാ കുട്ടികളേ യും എണ്ണത്തിൽ ഉൾപ്പെടുത്തിയും, 1:40 ആനുകൂല്യം നിലനിർത്തിയും സംതൃപ്തമായ വിദ്യാലയ അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ ഗുണനിലവാരം തിരിച്ചു പിടിക്കുവാനുള്ള നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പും, സർക്കാരും സ്വീകരിക്കണമെന്ന് കെ അബ്ദുൽ മജീദ് പറഞ്ഞു. യോഗത്തിൽ ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ്‌ എൻ ശ്യാംകുമാർ, അസോസിയേറ്റ് സെക്രട്ടറി വി എം ഫിലിപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ടി എ ഷാഹിതറഹ്മാൻ, എൻ ജയപ്രകാശ്, കെ രമേശൻ, പി വി ഷാജിമോൻ, എൻ രാജ്‌മോഹൻ, ബി സുനിൽകുമാർ, വി മണികണ്ഠൻ, സെക്രട്ടറിമാരായ ബി ബിജു, വി ഡി എബ്രഹാം, കെ സുരേഷ്, അനിൽ വെഞ്ഞാറമ്മൂട്, ടി യൂ സാദത്ത്, ഗിരിജ പി കെ, ജ്യോതി പി വി, എ വി ഗിരീശൻ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured