Delhi
മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാൾ ഭീകരമെന്ന്; കെ സി വേണുഗോപാൽ എം.പി
മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. മണിപ്പൂർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ കേട്ടറിഞ്ഞതിനേക്കാളും ഇരട്ടിയാണ് മണിപ്പൂർ ജനതയുടെ ദുരിതം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പറയാനുള്ളത് കദനകഥകളാണ്. മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവർ, രക്ഷകർത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, അങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നത്.
ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഇല്ലാത്തതിനാൽ കലാപ ബാധിത മണിപ്പൂരിന്റെ യഥാർത്ഥ ചരിത്രം പുറംലോകം അറിഞ്ഞിട്ടില്ല. അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാർജിക്കാനും രാഹുൽഗാന്ധിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞു. ആയിരക്കണക്കിന് പേരടങ്ങുന്ന ജനക്കൂട്ടമാണ് മണിപ്പൂരിലേക്ക് രാഹുൽ ഗാന്ധി സ്നേഹത്തോടെ വരവേറ്റതെന്നും കെ
സി വേണുഗോപാൽ പറഞ്ഞു.
ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി റോഡ് മാർഗ്ഗമുള്ള രാഹുൽ ഗാന്ധിയുടെ യാത്ര മണിപ്പൂർ പോലീസ് തടഞ്ഞു.രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മണിപ്പൂർ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവർക്ക് ആശ്വാസം പകർന്ന് സമാധാനം പുന:സ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണം. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും കോൺഗ്രസിന്റെ പിന്തുണ ഉണ്ടാകും. മണിപ്പൂർ വിഷയം മുൻനിർത്തി രാഷ്ട്രീയം കളിക്കാൻ കോൺഗ്രസില്ല .മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനും കലാപം അമർച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തു ചെയ്തെന്ന് അവർ സ്വയം പരിശോധിക്കണം. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസംഗത പുലർത്തുന്നതും എന്തുകൊണ്ടാണ് ? പോലീസിന്റെ പക്കലുള്ള ആയുധം എങ്ങനെ കലാപകാരികൾക്ക് കിട്ടി? പോലീസിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങൾക്ക് സർക്കാരിലുള്ള പ്രതീക്ഷയും നഷ്ടമായി. സംഘർഷം രമ്യമായി പരിഹരിക്കുന്നതിൽ ഗുരുതര അലംഭാവമാണ് ഉണ്ടായത്. ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസം എത്തിക്കാനുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഇക്കാര്യം ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
Delhi
അഞ്ചിൽ അങ്കം; നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം; പ്രതീക്ഷയോടെ കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ പോരാട്ടമായി കണക്കാക്കപ്പെടുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാതോർത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. മിസോറാമിൽ നാളെയാണ് വോട്ടെണ്ണൽ. അടുത്തകാലത്തൊന്നുമില്ലാത്ത വിധം വലിയ ശുഭപ്രതീക്ഷയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന കോൺഗ്രസ് ഉറച്ച പ്രതീക്ഷയിലാണ്. കനത്ത പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസസിന് മുൻതൂക്കം എന്നാണ് ഒട്ടുമിക്ക എക്സിറ്റ് ഫലങ്ങളും പ്രവചിക്കുന്നത്.
Delhi
സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
Delhi
എയര്‍ ഇന്ത്യാ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ന്യൂഡൽഹി: എയര്‍ ഇന്ത്യാ പൈലറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‌്‌ട്ര വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഴഞ്ഞു വീണ ക്യാപ്‌ടൻ ഹിമാനില്‍ കുമാറിന്(37) സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 11.30ന് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആളായിരുന്നു ഹിമാനില്‍.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login