ഇടുക്കി പ്രിയ നേതാവിന്റെ ചിതാഭസ്മം ആദരവോടെ ഏറ്റുവാങ്ങി ; സ്മൃതി യാത്ര അടിമാലിയിലേക്ക്

അടിമാലി : കെപിസിസി വർക്കിംഗ് പ്രസിഡന്റും എംഎൽഎയും ആയിരുന്ന പിടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതി യാത്ര ഇരുമ്പുപാലം പിന്നിട്ടു. പിന്നിട്ട വഴികളിൽ ഒക്കെ പ്രിയ നേതാവിന്റെ ചിതാഭസ്മം ഒരു നോക്ക് കാണുവാൻ നിരവധി പേരാണ് ഓടിയെത്തുന്നത്. രാവിലെ 7 30ന് പി ടി യുടെ പാലാരിവട്ടത്തെ വസതിയിൽ നിന്നും ആരംഭിച്ച യാത്ര വൈകുന്നേരത്തോടെ ഇടുക്കിയിലെത്തും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അമ്മയുടെ കല്ലറയിൽ ആണ് ചിതാഭസ്മം സംസ്കരിക്കുക. സ്മൃതി യാത്രയ്ക്കൊപ്പം പി ടി യുടെ കുടുംബവും പങ്കുചേരുന്നുണ്ട്. അടുത്ത സ്വീകരണം അടിമാലിയിൽ.

Related posts

Leave a Comment