നാളെ കോഴിക്കോട്ട് നടത്താനിരുന്ന ആര്‍മി റിക്രൂട്മെന്‍റ്​ പരീക്ഷ മാറ്റി വച്ചു

കോഴിക്കോട് ​: ആര്‍മി റിക്രൂട്മെന്‍റിനായി കോഴിക്കോടുവച്ച് ഞായറാഴ്ച (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട്, മാഹി എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്​ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.

Related posts

Leave a Comment