അറയ്ക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിക്ഷേധ ധർണ്ണയും നടത്തി

അറയ്ക്കപ്പടി: ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് ശേഷം ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ ഇത്ര വലിയ ഗുരുതര ആരോപണം നേരിടുന്ന പിണറായി വിജയന് അവകാശമില്ലെന്നും എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അറയ്ക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിക്ഷേധ ധർണ്ണയും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് പ്രതിക്ഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ K.N. സുകുമാരൻ, T.M. കുര്യാക്കോസ്, ജോജി ജേക്കബ്, ബ്ലോക്ക് സെക്രട്ടറിമാരായ രാജു മാത്താറ, അലി മൊയ്തീൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment