ഫിഷറീസ് സര്‍വകലാശാല വി.സി നിയമനത്തിലും ഗവര്‍ണറെ മുഖവിലയ്ക്കെടുക്കാതെ നിയമനം

തിരുവനന്തപുരം: ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിലും ഗവർണറെ മുഖവിലയ്ക്കെടുക്കാതെ സർക്കാർ ശുപാർശ. ഗവർണർക്ക് സേർച്ച് കമ്മിറ്റി നൽകിയത് ഒരാളുടെ പേര് മാത്രമാണ്. ഡോ. കെ റിജി ജോണിന്റെ പേര് മാത്രമാണ് സേർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്.2021 ജനുവരി 22 ന് ഫിഷറീസ് സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സേർച്ച് കമ്മിറ്റി യോഗം ചേർന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിർദേശം ചെയ്തത്. ഒരാളുടെ പേര് മാത്രമാണ് ഗവർണർക്ക് അയച്ചത്.

യുജിസി മാനദണ്ഡ പ്രകാരം വി.സി നിയമനത്തിന് ഗവർണറുടെ മുന്നിലേക്കെത്തേണ്ടത് ഒന്നിലധികം പേരുകളുള്ള ഒരു പാനൽ ലിസ്റ്റ് ആണ്. എന്നാൽ, ഫിഷറീസ് സർവകലാശാല വി.സി നിയമനത്തിനായി സേർച്ച് കമ്മിറ്റി മുന്നോട്ടുവെച്ചത് ഒരാളുടെ പേര് മാത്രമാണ്. അതിനാൽ ഒരു പേര് തിരഞ്ഞെടുക്കാനുള്ള അവസരം ഗവർണർക്ക് ഉണ്ടായിരുന്നില്ല.ഫിഷറീസ് സർവകലാശാല ഡീൻ ആയിരുന്നു റിജി കെ ജോൺ. നേരത്തെ തമിഴ്നാട്ടിലെ ഫിഷറീസ് സർവകലാശാലയിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫസർ എന്ന നിലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം റിജി കെ ജോണിന് ഇല്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

Related posts

Leave a Comment