കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതി തൃക്കാക്കരയില്‍ പ്രചരണത്തില്‍ സജീവമാകും

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ച് കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതി. ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്താകെയുണ്ടായ കെ റെയില്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട് പൊലീസ് അതിക്രമത്തിന് ഇരയായവര്‍ അടക്കം പ്രചാരണത്തില്‍ സജീവമാകും. മാടപള്ളിയില്‍ സമരത്തോടനുബന്ധിച്ച് പൊലീസ് വലിച്ചിഴച്ച റോസ്‌ലിന്‍ ഫിലിപ്പ് അടക്കമുള്ളവര്‍ പ്രചാരണ രംഗത്ത് സജീവമാകും. 14 ജില്ലാ കമ്മിറ്റികളില്‍നിന്നും ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി പ്രവര്‍ത്തര്‍ എത്തും. വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാകും ഇവര്‍ മുന്‍തൂക്കം നല്‍കുക. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതി രംഗത്തുണ്ടാകും. 19ന് പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

Related posts

Leave a Comment