‘എസ്എഫ്ഐ ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടന’ ; യൂണിവേഴ്സിറ്റി കോളേജിൽ ജനാധിപത്യവിരുദ്ധ സമീപനം തുടർക്കഥയാകുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ജനാധിപത്യവിരുദ്ധ സാഹചര്യം നാം ചർച്ച ചെയ്യുന്നത് ആദ്യമായിട്ടല്ല.കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി കോളേജ് കാലങ്ങളായി കൈയ്യടക്കി വെച്ച് ഏകാധിപത്യ സമീപനമാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. സ്വന്തം കൊടിയിലെ മുദ്രാവാക്യങ്ങളെ പോലും ഉൾക്കൊള്ളുവാൻ തയ്യാറാകാത്ത വൈകൃത സ്വഭാവത്തിലേക്ക് എസ്എഫ്ഐ അധപതിച്ചിരിക്കുകയാണ്.വടക്കേ ഇന്ത്യയിലെ സംഘപരിവാറിന്റെ ഫാസിസത്തെ കേരളത്തിന്റെ തെരുവീഥികളിൽ ചർച്ച ആക്കാറുള്ള കുട്ടി സഖാക്കൾ അതിനേക്കാൾ ഭീകരമായ ഫാസിസ്റ്റ് ശൈലിയാണ് യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെയുള്ള കോളേജുകളിൽ സ്വീകരിക്കുന്നത്.

എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമീപനം കാരണം പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നവരും കലാലയ ജീവിതം ദുസ്സഹമായവരും പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ചവരും ഏറെയാണെന്ന വിമർശനം വ്യാപകമാണ്.എസ്എഫ്ഐയുടെ എല്ലാ എതിർപ്പുകളെയും കാറ്റിൽപറത്തിയാണ് കെഎസ്‌യുവും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫും അവിടെയുണ്ട് രൂപീകരിക്കുന്നത്.എന്നാൽ പറയപ്പെടുന്ന ആദർശങ്ങളെ പാലിക്കാത്ത സംഘപരിവാർ ശൈലി വെച്ചുപുലർത്തുന്ന എസ്എഫ്ഐ നിരന്തരം അതിക്രമങ്ങൾ അഴിച്ചു വിടുകയാണ്.

കഴിഞ്ഞദിവസം നവാഗതരെ സ്വീകരിക്കുന്നതിനായി കെഎസ്‌യു ക്യാമ്പസിൽ ചുവരെഴുത്ത് നടത്തിയിരുന്നു. എന്നാൽ എസ്എഫ്ഐ ഇതിനുമുകളിൽ ചുവന്ന മഷി പുരട്ടുകയായിരുന്നു. യൂണിറ്റ് രൂപീകരിച്ചത് മുതൽ തുടർച്ചയായി കെഎസ്‌യു വിനെ എസ്എഫ്ഐയുടെ ഗുണ്ടകൾ വേട്ടയാടുകയാണ്. നിരന്തരം കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ ക്രിമിനലുകൾ അക്രമിക്കാറും പതിവാണ്.എസ്എഫ്ഐയുടെ ഈ സമീപനം തുടർന്നാൽ അത് കലാലയങ്ങളെ അരാഷ്ട്രീയതയുടെ ശവപ്പറമ്പ് ആക്കുമെന്നതിൽ സംശയം വേണ്ട. സിപിഎം ഉന്നത നേതൃത്വത്തിന് തലസ്ഥാന നഗരിയിൽ ആളെ കൂട്ടുവാനുള്ള ഒരിടമായി ഒരു സർക്കാർ കലാലയത്തെ മാറ്റുന്നതിൽ പൂർവ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ശക്തമായ എതിർപ്പുണ്ട്.

Related posts

Leave a Comment