Thiruvananthapuram
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതോടെയാണ് നരഹത്യക്ക് പകരം കൊലക്കുറ്റം ചുമത്തി കേസെടുത്തത്. നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആദിശേഖറിന്റെ കുടുംബം.
പൂവച്ചൽ സ്വദേശിയാണ് പ്രതിയായ പ്രിയരഞ്ജൻ. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജൻ ഓടിച്ച കാറിടിച്ച് മരിച്ചത്. സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാൽ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
Featured
തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാലാണ് ജലവിതരണം നിയന്ത്രിക്കുന്നത്. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം.
Kerala
കേരളത്തില്‍ തുലാവര്‍ഷം ശക്തമാകുന്നു
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ഏഴു ജില്ലകളില്‍ കനത്ത മഴക്കും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം.
Thiruvananthapuram
മെഴുക് തിരി തെളിയിച്ച് പ്രതിഷേധിച്ചു
ജഗതി,മേലാറന്നൂർ രാജീവ് നഗർ ഗവ:ക്വോർട്ടേഴ്സിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഇരുട്ടിലാക്കി മാസങ്ങളായി ഹൈമാസ്റ്റ്ലൈറ്റ് പ്രവർത്തിക്കുന്നില്ല.
പൊതു ജനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി പണിമുടക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും
പരിഹാരമുണ്ടാകുന്നില്ല.
ജോലി കഴിഞ്ഞ് രാത്രി സമയത്തും കാൽനടയായി ക്വോർട്ടേഴ്സിൽ എത്തുന്നവർക്കും പഠനത്തിനായി പുറത്ത് പോയി വരുന്ന കുഞ്ഞുക്കൾക്കും വെളിച്ചമില്ലായ്മ രാത്രി യാത്രയെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
രാത്രികാലങ്ങളിൽ കോർട്ടേഴ്സുകൾ കുത്തി തുറന്ന് മോഷണം, വാഹന മോഷണം,ഇന്ധന മോഷണം, ടൂവീലറുകളുടെ പാട്ട്സ് മോഷണം എന്നിവ ഇരുട്ടിന്റെ മറവിൽ സ്ഥിരമായിരിക്കുകയാണ്. നിരവധി പരാതികളും കേസുകളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നടപടികളിലാണ്.
ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജീവ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.
KPCC മുൻ എക്സിക്യൂട്ടീവ് അംഗവും നേമം യു.ഡി.എഫ് ചെയർമാനുമായ
ശ്രീ: കമ്പറ നാരാണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ: ജോർജ്ജ് ആന്റണി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ സെക്രട്ടറി ആർ.റാഷിദ സ്വാഗതം ആശംസിച്ചു.
കോൺഗ്രസ് പാളയം ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരികുമാർ, മണ്ഢലം പ്രസിഡന്റ് ശ്രീ:രഘുനാഥൻ നായർ, അസോസിയേഷൻ ഭാരവാഹികളായ അനിത വി.എ, മഹേശ്വരി.എ, വിനോദ് കുമാർ, കെ.ആർ രാജു സന്തോഷ്കുമാർ.എസ്, ശ്രീദേവി. കെ.സി, അബ്ദുൽ നാസർ, മോഹനൻ എന്നിവർ സംസാരിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login