മന്‍സൂര്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പെടുത്തി

ത​ല​ശ്ശേ​രി: മു​സ്​​ലിം ലീ​ഗ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ പെ​രി​ങ്ങ​ത്തൂ​രി​ലെ മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍. കേ​സി​ലെ 10ാം പ്ര​തി​യും പു​ല്ലൂ​ക്ക​ര​യി​ലെ സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ പി.​പി. ജാ​ബി​റി​നെ​യാ​ണ് ക​ണ്ണം​വെ​ള്ളി​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പെ​രി​ങ്ങ​ളം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നേ​ര​ത്തെ സി.​പി.​എം വ​ള്ളു​ക​ണ്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ജാ​ബി​ര്‍. ലോ​ക്ക​ല്‍ ക​മ്മി​റ്റി 13 അം​ഗ​ങ്ങ​ളാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നു​പേ​ര്‍ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി എ​ന്‍. അ​നൂ​പി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജാ​ബി​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത പോ​സ്​​റ്റ​റു​ക​ള്‍ സി.​പി.​എം സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment