ഏഴാമത് സൗദി ചലച്ചിത്ര മേളയ്ക്ക് തുടക്കമായി.

ദമാം: ഏ​ഴാ​മ​ത്​ സൗ​ദി ച​ല​ച്ചി​ത്ര​മേ​ള​ക്ക്​ ദ​മാമി​ല്‍ തു​ട​ക്ക​മാ​യി. സൗ​ദി സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മേള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ്​ ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ്​ ആ​ര്‍​ട്​​സ്, കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ്​ സെന്‍റ​ര്‍ ഫോ​ര്‍ വേ​ള്‍​ഡ്​ ക​ള്‍​ച്ച​ര്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ജൂ​ലൈ ഒ​ന്നി​ന്​ ആരംഭിച്ച് ഏഴു ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ വേദി ‘ഇ​​ത്ര’​യു​ടെ ദ​ഹ്​​റാ​നി​ലെ ആ​സ്ഥാ​ന​മാ​ണ്. സൗ​ദി​യി​ല്‍ നി​ന്നു​ള്ള 36 ചി​ത്ര​ങ്ങ​ളും വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 21 ചിത്രങ്ങളുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ‘ഡ​സേ​ര്‍​ട്ട്​ സി​നി​മ’​എ​ന്നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മേ​ള​ക്ക്​ കൊ​ടു​ത്തി​രി​ക്കു​ന്ന ശീ​ര്‍​ഷ​കം. മരുഭൂമികൾ അറബ് ജീവിതത്തിന്റെ യാഥാർഥ്യമാണെന്നും അതിനിന്റെ സൗന്ദര്യം ഇവിടുത്തെ കലകളിൽ അലിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് ഈ ശീർഷകം നൽകിയതെന്നും അധികൃതർ അറിയിച്ചു.

Related posts

Leave a Comment