70കാരിക്ക് രണ്ട് ഡോസ് വാക്സിന്‍ കുത്തിവച്ചത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ

യുപിയിലെ ജലൗൺ ജില്ലയിലാണ് സംഭവം. എഴുപതുകാരിയായ ഭഗവതി ദേവിക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് ഒരുമിച്ച്‌ കുത്തി വച്ചത്. ഇവരെ ഇതേത്തുടർന്ന് ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യത്തെ കൗണ്ടറിൽ നിന്ന് വാക്സിൻ എടുത്തശേഷം വിശ്രമിച്ചിരുന്ന ഭ​ഗവതി ദേവിയോട് വാക്സിൻ സർട്ടിഫിക്കറ്റ് വാങ്ങാനായി രണ്ടാമത്തെ കൗണ്ടറിൽ ചെല്ലാൻ ആവശ്യപ്പെട്ടു. എന്നാൽ വാക്സിൻ എടുത്തതിന് ശേഷമാണ് സർട്ടിഫിക്കറ്റ് തരുന്നതെന്ന് അറിയിച്ചതിനെ തുടന്ന് ഉടൻതന്നെ ഒരു നഴ്സ് എത്തി വാക്സിൻ കുത്തിവച്ചു. ഒരിക്കൽ കുത്തിവച്ചതാണെന്ന് ഭ​ഗവതി ദേവി പറഞ്ഞതോടെയാണ് പിഴവ് സംഭവിച്ചെന്ന് മനസ്സിലായത്.

Related posts

Leave a Comment