Connect with us
48 birthday
top banner (1)

Kannur

പയ്യന്നൂരില്‍ കന്നഡ ദമ്പതികളുടെ 13കാരിയായി മകളെ കാണാനില്ല

Avatar

Published

on

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാൾ സ്കൂ‌ട്ടറിൽ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു

ബുധനാഴ്ച‌ ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു. രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോൺ നമ്പറും ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്

Published

on

കണ്ണൂർ: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. രാത്രി ശുചിമുറിയില്‍ പോകുന്ന സമയത്ത് അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പന്ത്രണ്ടുകാരി പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്‌നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹോദരന്റെ മക്കളായ രണ്ടു പെണ്‍കുട്ടികളും വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.

Advertisement
inner ad

സഹോദരൻ മരിച്ചതിനാല്‍ കുറേക്കാലമായി ദമ്പതികളാണ് പെണ്‍കുട്ടികളെ വളർത്തിയിരുന്നത്. പുതിയ കുഞ്ഞു പിറന്നതോടെ, തങ്ങളോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന സംശയം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒറ്റയ്ക്കാണ് കുഞ്ഞിനെ കിണറ്റില്‍ കൊണ്ടുപോയി ഇട്ടതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. വീട്ടുവളപ്പിലെ ആള്‍മറയുള്ള കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Kannur

‘കളമശ്ശേരിയില്‍ കഞ്ചാവ് പിടിച്ചത് എസ്.എഫ്.ഐ നേതാവിന്‍റെ കൈയ്യില്‍ നിന്നാണ്’; പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുന്നു; കെ. സുധാകരൻ എം.പി

Published

on

കണ്ണൂർ: കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. കള്ളും കഞ്ചാവും വില്‍പന നടത്തി ഇടതുപക്ഷ നേതാക്കള്‍ ജീവിക്കുന്ന ഇടത്തേക്ക് നാട് എത്തിയിരിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കളമശ്ശേരിയില്‍ കഞ്ചാവ് പിടിച്ചത് എസ്.എഫ്.ഐ നേതാവിന്‍റെ കൈയ്യില്‍ നിന്നാണ്. അത് കൊണ്ട് തന്നെ അതിന്‍റെ കസ്റ്റോഡിയൻ ആ നേതാവ് ആണെന്നും സുധാകരൻ പറഞ്ഞുഇത്തരക്കാരെ വിദ്യാർഥികളെന്ന് വിളിക്കുന്നത് പോലും ശരിയല്ല.

സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതികളായ എല്ലാ ലഹരി കേസുകളും പൊലീസ് അട്ടിമറിക്കുകയാണ്. കേസെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ ആണ്. എല്ലാ സ്ഥലത്തും പരിശോധന നടത്തണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യപ്പെടുന്നത്. പക്ഷെ ഇത് ഏത് പൊട്ടനോടാണ് പറയേണ്ടതെന്നും സുധാകരൻ പരിഹസിച്ചു.കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്നും കെ. സുധാകരന്‍ വാർത്താകുറിപ്പില്‍ വ്യക്തമാക്കി. കള്ളും കഞ്ചാവും അടിച്ച്‌ നടക്കുന്നവരെ വിദ്യാർഥികളെന്ന് പറയനാകില്ല. കര്‍ശനമായ നടപടി വേണം. ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. സി.പി.എമ്മുകാര്‍ പ്രതികളായ എല്ലാ ലഹരിക്കേസുകളിലും പ്രതികളെ ജാമ്യത്തില്‍ വിടുന്നത് പതിവായി. സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുത്താല്‍ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍.അല്ലെങ്കില്‍ ഉടന്‍ സ്ഥലം മാറ്റുകയും ചെയ്യും. മദ്യവും ലഹരിയും വിറ്റ് വരുമാനം ഉണ്ടാക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും കെ. സുധാകരന്‍ പറഞ്ഞു.സര്‍ക്കാറിന് ലഹരിമാഫിയയോടാണ് പ്രതിബദ്ധത. കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി. മയക്കുമരുന്ന വ്യാപാരത്തിന് എസ്.എഫ്.ഐ നേതാക്കള്‍ ഒത്താശ ചെയ്യുകയാണ്. ലഹരി വ്യാപനത്തെ തടയുന്നതിനായി എല്ലായിടത്തും പരിശോധന ശക്തമാക്കണം. കര്‍ശന നടപടികളാണ് വേണ്ടത്. പക്ഷെ അത് ആരോടാണ് പറയേണ്ടത്? ഉത്തരവാദിത്തപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

Advertisement
inner ad

കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ എസ്.എഫ്.ഐ നേതാക്കളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ നാട് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെയാണ് ഇതിന്റെ ഗൗരവം വര്‍ധിക്കുന്നത്. ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ലഹരി മരുന്ന് വില്‍പന നടത്തി ജീവിക്കുന്ന ഇടത്തേക്ക് നാടെത്തിയിരിക്കുകയാണ്. കള്ളില്‍ നിന്നും കഞ്ചാവില്‍ നിന്നും ഈ നാടിനെ മോചിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. ലഹരിയില്‍ നിന്നുള്ള മോചനത്തിനായി ഒരു യുദ്ധപ്രഖ്യാപനമാണ് കെ.പി.സി.സി നടത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുള്ള സാമൂഹ്യജീവിതം വേണമോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും കെ. സുധാകരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Kannur

കണ്ണൂരിൽ 12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചു; പോക്സോ കേസിൽ യുവതി പിടിയിൽ

Published

on

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി പിടിയിൽ. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു.

Continue Reading

Featured