ശ്രീലങ്കയിൽ നിന്നും കൊച്ചിയിലെത്തിയ 13 അം​ഗ സംഘം എൽ.ടി.ടി.ഇ എന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി: ശ്രീലങ്കയിൽ നിന്നും മത്സ്യബന്ധന ബോട്ടുകളുമായി കേരളത്തിലേക്ക് പ്രവേശിച്ച സംഘം എൽ.ടി.ടി.ഇ യെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. 13 പേരാണ് അനധികൃതമായി കൊച്ചിയിലെത്തിയതെന്നാണ് റിപ്പോർട്ട് . പാകിസ്താനിലേക്ക് കിടക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. തമിഴ്നാട്ടിൽ നിന്നും ആലപ്പുഴ വഴിയാണ് സംഘം കൊച്ചിയിലെത്തിയതെന്നാണ്നി​ഗമനം. ജലമാർ​ഗം പാകിസ്ഥാനിലേക്ക് പോകാനാണ് സാധ്യത.ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ ടൂറസം കേന്ദ്രങ്ങളിൽ ഇവർ തങ്ങാൻ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നുഹോംസ്റ്റേ, റിസോർട്ട്, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.ഇതിൻറെ ഭാഗമായി കൊടുങ്ങല്ലൂർ മുതൽ ചാവക്കാട് വരെയുളള തീരപ്രദേശങ്ങളിൽ പോലീസ് കൂടുതൽ ജാ​ഗ്രത പുലർത്തുന്നുണ്ട്. ഇതിനായി മത്സ്യ തൊഴിലാളികളുടെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്.സ്പെഷ്യൽ ബ്രാഞ്ച് പോലീസും പരിശോധന ശക്തമാക്കി

Related posts

Leave a Comment